തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കേന്ദ്രം അനുവദിച്ച അടിയന്തര ധനസഹായം പര്യാപ്തമല്ലെന്ന് തുറന്നുപറഞ്ഞ് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍. ധനസഹായം സംബന്ധിച്ച വിഷയത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുകൂല നിലപാടുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന് ദുരന്ത നിവാരണ പാക്കേജ് അനുവദിക്കണമെന്നും ലഭിച്ച തുകകൊണ്ട് അത്യാവശ്യം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ മന്ത്രി ചിരിച്ചുതള്ളി. ഇപ്പോഴത്തെ അവസരത്തില്‍ വിവാദ വിഷയങ്ങളില്‍ പ്രതികരിക്കാന്‍ താനില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
സംസ്ഥാനത്തെ മഴക്കെടുതി നേരിടാന്‍ 100 കോടി രൂപയുടെ അടിയന്തര സഹായം അനുവദിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കിയിരുന്നു. 1924നു ശേഷമുള്ള ഏറ്റവും വലിയ പ്രളയമാണ് കേരളം നേരിടുന്നത്. സ്ഥിതി ഗുരുതരമെന്നും, സര്‍ക്കാര്‍ മികച്ച രീതിയിലാണ് സാഹചര്യത്തെ നേരിടുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തുണ്ടായ കനത്ത മഴയില്‍ 8316 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെ അറിയിച്ചു. പ്രളയക്കെടുതി നേരിടാന്‍ 1220 കോടി അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന് നിവേദനം സമര്‍പ്പിച്ചു. വീണ്ടും കേന്ദ്രസംഘത്തെ അയക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Post Your Comments