ഇഞ്ചികൊണ്ട് തയ്യാറാക്കുന്ന ഒരു നാടന്‍ കേരളീയ ഭക്ഷണപദാര്‍ത്ഥമാണ് പുളിയിഞ്ചി. ഇഞ്ചിയും പുളിയും മുഖ്യചേരുവകളായ ഒരു തൊടുകറിയാണ് പുളിയിഞ്ചി. ഇതിന് ഇഞ്ചിപ്പുളി, ഇഞ്ചന്‍പുളി എന്നിങ്ങനെ വേറെയും പേരുകള്‍ ഉണ്ട്. ഓണസദ്യയില്‍ മുന്നില്‍ നില്‍ക്കുന്ന ഒരു വിഭവം കൂടിയാണ് പുളിയിഞ്ചി.
ചേരുവകള്‍
പുളി- കട്ടിയില്‍ പിഴിഞ്ഞെടുത്തത്
വെളുത്തുള്ളി-2
ചെറിയ ഉള്ളി-ഒരു കപ്പ്
പച്ചമുളക്-നാല്
ഇഞ്ചി-ഒരു ചെറിയ കഷ്ണം എന്നിവ ചെറുതായി അരിഞ്ഞെടുക്കുക.
മുളകുപൊടി-അര സ്പൂണ്‍
മഞ്ഞള്‍പൊടി-കാല്‍ സ്പൂണ്‍
ശര്‍ക്കര-ഒരു കഷ്ണം
കറിവേപ്പില
ഉലുവ, കടുക്, വറ്റല്‍ മുളക്
തയാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് കടുക്, ഉലുവ ഇട്ടു പൊട്ടിച്ച ശേഷം അറിഞ്ഞു വച്ചിരിക്കുന്ന ചേരുവകള്‍ ചേര്‍ത്ത് നന്നായി വഴറ്റുക അതിലേക്കു പിഴിഞ്ഞ് വച്ചിരിക്കുന്ന പുളി,മുളകുപൊടി മഞ്ഞള്‍പൊടി, ശര്‍ക്കര എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. നന്നായി തിളച്ചു വറ്റുമ്പോള്‍ കറിവേപ്പിലയും ഉപ്പും ചേര്‍ക്കുക
Post Your Comments