ഉപ്പേരി, ശര്‍ക്കര വരട്ടി, നാരങ്ങ അച്ചാര്‍, മാങ്ങ അച്ചാര്‍, ഇഞ്ചിക്കറി, പച്ചടി, കിച്ചടി, ഓലന്‍, തോരന്‍, അവിയല്‍, എരിശ്ശേരി, പരിപ്പ്, സാമ്പാര്‍, പുളിശേരി, മോര്, പഴം, പപ്പടം, പായസം എന്നിങ്ങനെ വിഭവ സമൃദ്ധമായ സദ്യ തന്നെയാണ് ഓണത്തിന്റെ ഹൈലൈറ്റ്. ഓണസദ്യക്ക് ശര്‍ക്കരവരട്ടി ഒരു പ്രധാന വിഭവമാണ്. സര്‍ക്കര ഉപ്പേരി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ആവശ്യമുള്ള സാധനങ്ങള്‍
പച്ചക്കായ – ഒരു കിലോ
ഏലക്ക – ആറെണ്ണം പൊടിച്ചെടുത്തത്
ചുക്കുപൊടി – രണ്ട് ടേബിള്‍സ്പൂണ്‍
നല്ല ജീരകത്തിന്റെ പൊടി – രണ്ട് ടേബിള്‍സ്പൂണ്‍
വറുത്ത അരിപ്പൊടി – കാല്‍ കപ്പ്
ശര്‍ക്കര പാനി – 250 ml
വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കായ വെളിച്ചെണ്ണയില്‍ ഒടിച്ചാല്‍ പൊട്ടുന്ന പാകത്തില്‍ വറുത്തെടുക്കുക. മറ്റൊരു പാ നില്‍ ശര്‍ക്കര പാനി ഒഴിച്ച് കുറുകി വരുമ്പോള്‍ കുറച്ച് ജീരകപ്പൊടി ഏലക്കാപ്പൊടി ചുക്കുപൊടി ഇട്ടു മിക്‌സ് ചെയ്യുക. ഇതിലേക്ക് ചൂടാറിയ കായ ഇട്ട് നന്നായി യോജിപ്പിക്കുക. അതിനുശേഷം ബാക്കിയുള്ള പൊടികള്‍ ചേര്‍ക്കുക അരിപ്പൊടി കുറേശെ കുറേശെ ആയി ഇട്ട് മിക്‌സ് ചെയ്തു എടുക്കുക.
Post Your Comments