ന്യൂഡല്‍ഹി: രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകം വ്യാപകമായതോടെ അതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തുവന്നു. ആള്‍ക്കൂട്ട കൊലപാതകം കടുത്ത കുറ്റകൃത്യമാണ്. കുറ്റകൃത്യം ചെയ്യുന്നവരുടെ ഉദ്ദേശ്യം എന്തായിരുന്നാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മോദി പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനെതിരെ അതിശക്തമായ നടപടികള്‍ സ്വീകരിയ്്ക്കണം
Read Also : പശുവിന്റെ പേരില്‍ രണ്ടു പേരെ ക്രൂര മര്‍ദ്ദനത്തിനിരയാക്കി ആള്‍ക്കൂട്ടം; സംഭവമിങ്ങനെ
ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ഏതു സാഹചര്യത്തിലും നിയമം കയ്യിലെടുക്കാന്‍ ഒരാള്‍ക്കും അധികാരമില്ല. സാധാരണക്കാരായ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹമൊന്നാകെ ഈ ഭീഷണിക്കെതിരേ രംഗത്തെത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Post Your Comments