കൊച്ചി : മുനമ്പം ബോട്ടപകടത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ ശക്തമാക്കണമെന്നും കുറ്റക്കാരായ കപ്പലിലെ ജീവനക്കാർക്കെതിരേ നടപടി എടുക്കണമെന്നും ആവിശ്യപ്പെട്ട് കാണാതായവരുടെ ബന്ധുക്കളും നാട്ടുകാരും നിരാഹാരസമരത്തിൽ. തേങ്ങാപ്പട്ടണത്തിനടുത്ത് രാമൻതുറയിലെ നിരാഹാര സമരം രണ്ടാം ദിവസവും തുടരുന്നു .
ഒൻപതു മത്സ്യത്തൊഴിലാളികളെയാണ് ബോട്ടപകടത്തിൽ കാണാതായത്. രാമൻതുറയിൽ നിന്ന് 4 പേരും മണക്കുടയിൽ നിന്ന് രണ്ടുപേരും ഉള്ളൂർ തുറയിൽ നിന്ന് ഒരാളുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. അപകടം നടന്നു അഞ്ച് ദിനം പിന്നിടുമ്പോൾ മൂന്നുപേരുടെ മൃതദേഹമാണ് കണ്ടെത്തിയിട്ടുള്ളത്.
Read also: ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നല്‍കുമെന്ന് യൂസഫലി
അഞ്ചുവർഷത്തിനിടെ നാൽപ്പതോളം മത്സ്യത്തൊഴിലാളികൾ ബോട്ടപകടത്തിൽ മരിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ കുറ്റക്കാർക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ദേശീയ മത്സ്യത്തൊഴിലാളി സംഘടനാ നേതാവ് ജോർജ് സ്റ്റീഫൻസൻ പറഞ്ഞു. കാണാതായവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു.
Post Your Comments