തൊടുപുഴ: ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ടിന്റെ നാലാമത്തെ ഷട്ടറും തുറന്നു. ഇതോടെ 4,00,000 ലിറ്റര്‍ വെള്ളമാണ് നാല് ഷട്ടറുകളില്‍ നിന്നായി പുറത്തേക്ക് ഒഴുകുന്നത്.
ഇടമലയാര്‍ ഡാമിന്റെ പരമാവധി ശേഷിയായ 169 മീറ്ററില്‍ താഴെ ജലനിരപ്പ് നിലനിര്‍ത്താനാണ് നാലാമത്തെ ഷട്ടറും തുറന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിരിക്കുകയാണ്..
കനത്ത മഴ; അതീവ ജാഗ്രത തുടരാന്‍ മുഖ്യമന്ത്രിയുടെ നിർദേശം
അതേസമയം, ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2,400 അടിക്ക് താഴെ എത്തി. നിലവില്‍ 2398.58 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞുവെങ്കിലും പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടില്ല.
h
Post Your Comments