ഓണ സദ്യയ്ക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്ത കറികളില്‍ ഒന്നാണ് പച്ചടി. പ്രാദേശിക വ്യത്യാസമുണ്ടെങ്കിലും മധുരമുള്ള സൈഡ് ഡിഷ് എന്ന നിലയിൽ കേരളത്തിലെങ്ങും സുപരിചിതമാണ് കൈതച്ചക്ക കൊണ്ടുണ്ടാക്കുന്ന ഈ പച്ചടി. എങ്കിൽ കൊതിയൂറുന്ന ഈ കൈതച്ചക്ക പച്ചടി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
ആവശ്യമായ ചേരുവകകള്‍
കൈതച്ചക്ക (ചെറുതായി അരിഞ്ഞത്) 250 ഗ്രാം
തേങ്ങ ചിരകിയത് -അരമുറി
കടുക് -1/2 ടീസ്പൂണ്‍
പഞ്ചസാര -3 ടീസ്പൂണ്‍
പച്ചമുളക്-5 എണ്ണം
മഞ്ഞള്‍പൊടി -1 ടീസ്പൂണ്‍
മുളക്‌പൊടി -1/4 ടീസ്പൂണ്‍
തൈര് (അധികം പുളിക്കാത്തത്)- 1 കപ്പ്
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്
വറ്റല്‍ മുളക് -3 എണ്ണം
തയ്യാറാക്കുന്ന വിധം
കൈതച്ചക്ക മുളക്‌പൊടിയും പച്ചമുളകും മഞ്ഞള്‍പൊടിയും അല്‍പം ഉപ്പും പഞ്ചസാരയും ചേര്‍ത്ത് കുക്കറില്‍ വേവിക്കുക. തേങ്ങ പട്ടുപോലെ അരക്കണം. അരച്ചതിനുശേഷം അതില്‍ കടുക് ഒരു പച്ചമുളക് ചേര്‍ത്ത് ഒന്നു ചതച്ചെടുക്കണം. (അധികം അരയരുത്. കടുക് നല്ലപോലെ അരഞ്ഞാല്‍ ഒരു കയ്പ് അനുഭവപ്പെടും)
വേവിച്ച് വെച്ച കൈതച്ചക്കയിലേക്ക് അരപ്പ് ചേര്‍ത്ത് തിളപ്പിക്കണം. കുറുകി വരുമ്പോള്‍ തൈര് ചേര്‍ത്ത് തീയില്‍ നിന്നും മാറ്റണം. തൈര് ചേര്‍ത്തതിനു ശേഷം തിളപ്പിക്കരുത്. വെളിച്ചെണ്ണ ചൂടാക്കി കടുകും മുളകും കറിവേപ്പിലയും ചേര്‍ത്ത് വറവിട്ട് അടച്ച് വെക്കണം.
Post Your Comments