Life StyleFood & Cookery

ഓണത്തിനൊരുക്കം രുചിയേറുന്ന എരിശ്ശേരി

എരിശ്ശേരിയുടെ മണത്തോടൊപ്പം സദ്യയുടെ ഓര്‍മകളും

സദ്യകളിൽ വിളമ്പുന്ന ഒരു നല്ല കൂട്ടുകറി ആണ് എരിശേരി. എരിശ്ശേരിയുടെ മണത്തോടൊപ്പം സദ്യയുടെ ഓര്‍മകളും മനസിലേക്ക് ഓടിയെത്തും. ഈ ഓണത്തിന് ഓര്‍മകള്‍ മണക്കുന്ന എരിശ്ശേരികറി ഉണ്ടാക്കി നോക്കിയാലോ. കേരളത്തിന്റെ തനതു വിഭവങ്ങളില്‍ ഒന്നായ ഏത്തയ്ക്ക എരിശ്ശേരി. ഏത്തയ്ക്ക (നേന്ത്രക്കായ), ചേന, മത്തങ്ങ എന്നിവയിലേതെങ്കിലും ആണ് ഈ കറിയിലെ മുഖ്യ ഇനം

ചേരുവകള്‍

ഏത്തയ്ക്ക -500 ഗ്രാം
വന്‍പയര്‍ -100 ഗ്രാം
വെളുത്തുള്ളി -4 അല്ലി
ചുവന്നുള്ളി -2
വറ്റല്‍മുളക്- 2
ജീരകം -അര ടീസ്പൂണ്‍
മുളകുപൊടി -ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
തേങ്ങ ചിരകിയത്- ഒരു തേങ്ങയുടേത്
ഉപ്പ് -ആവശ്യത്തിന്
കടുക് -ആവശ്യത്തിന്
വെളിച്ചെണ്ണ -ആവശ്യത്തിന്
കറിവേപ്പില -ആവശ്യത്തിന്

ആദ്യം വന്‍പയര്‍ വേവാന്‍ വയ്ക്കുക. കുക്കറില്‍ വേവിക്കുന്നതാണ് എളുപ്പം. മുക്കാല്‍ വേവാകുമ്പോള്‍ ഏത്തയ്ക്കയും മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് ഇവയും ചേര്‍ക്കുക. ഏത്തയ്ക്ക വെന്തുകഴിഞ്ഞാല്‍ അളവില്‍ പറഞ്ഞിരിക്കുന്ന തേങ്ങയില്‍ നിന്നും കാല്‍ ഭാഗം എടുത്തു അതിനോടൊപ്പം ജീരകവും വെളുത്തുള്ളിയും നന്നായി അരച്ച് ചേര്‍ക്കുക.

ചേരുവകള്‍ നന്നായി തിളപ്പിച്ച് വാങ്ങി വയ്ക്കുക. ഇനി വെളിച്ചെണ്ണയില്‍ വറ്റല്‍മുളക്, കടുക്, ഉള്ളി, കറിവേപ്പില ഇവ കടുക് വറുത്ത ശേഷം ബാക്കി വച്ചിരിക്കുന്ന തേങ്ങയും ഇതോടൊപ്പം ചേര്‍ത്ത് വറുക്കുക. ഇളം ചുവപ്പ് നിറമായാല്‍ വാങ്ങി വന്‍പയര്‍ മത്തങ്ങാ കൂട്ടില്‍ ചേര്‍ത്ത് ഇളക്കി എടുക്കുക. എരിശ്ശേരി തയ്യാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button