തക്കാളി എല്ലാവരുടെയും പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെ തക്കാളി കഴിക്കുന്നതുമൂലം പലഗുണങ്ങളും ശരീരത്തിന് ലഭിക്കും. പ്രത്യേകിച്ചും പുരുഷൻമാര്‍ കഴിച്ചാല്‍. പുരുഷൻമാർ ദിവസവും രണ്ട് തക്കാളി വീതം കഴിക്കുന്നത് പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ തടയുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. തക്കാളികൾക്ക് അതിന്റെ നിറം നൽകുന്നതിന് സഹായിക്കുന്ന ലൈക്കോപ്പീൻ എന്ന ചുവന്ന വർണ വസ്തു പ്രോസ്റ്റേറ്റ് സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരമാണ്.
പുരുഷന്‍മാര്‍ പൊതുവേ രോഗനിര്‍ണയം നടത്തുന്നതില്‍ പുറകോട്ടാണ്. പുരുഷന്‍റെ പ്രത്യുത്പാദന വ്യൂഹത്തിലെ പ്രധാന അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. മൂത്രാശയത്തിന് തൊട്ട് താഴെയുള്ള മൂത്രനാളത്തിന് ചുറ്റുമായാണ് പ്രോസ്റ്റേറ്റിന്റെ സ്ഥാനം. ചില സമയങ്ങളിൽ ഈ ഗ്രന്ഥിക്കുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരമാണ് തക്കാളി.
Post Your Comments