KeralaLatest News

ഇടമലയാർ ഡാമിന്റെ ഒരു ഷട്ടർ കൂടി തുറന്നു : പുറത്തുവിടുന്നത് 3,00,000 ലീറ്റർ വെള്ളം

മൂന്നു ഷട്ടറുകളും തുറന്ന അവസരത്തിൽ ഇപ്പോൾ പുറത്തുവിടുന്നത് 3,00,000 ലിറ്റർ വെള്ളമാണ്

ഇടുക്കി: ഇടമലയാർ ഡാമിന്റെ ഒരു ഷട്ടർ കൂടി തുറന്നു. 168.91 മീറ്റർ ജലനിരപ്പായതാണ് ഷട്ടർ തുറക്കാൻ കാരണം. ഡാമിന്റെ പരമാവധി ശേഷി 169 മീറ്ററാണ്. മൂന്നു ഷട്ടറുകളും തുറന്ന അവസരത്തിൽ ഇപ്പോൾ പുറത്തുവിടുന്നത് സെക്കൻഡിൽ 3,00,000 ലിറ്റർ വെള്ളമാണ്.

ഇടുക്കി– ചെറുതോണി അണക്കെട്ടിൽ അഞ്ച് ഷട്ടറുകളും ഉയർത്തി വെള്ളമൊഴുക്കി വിടുന്നത് മൂന്നാം ദിവസവും തുടർന്നതോടെ ജലനിരപ്പില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Also Read: ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ സാധ്യത; ആരോപണങ്ങള്‍ ഉയരുമ്പോഴും ബിഷപ്പിനെ സംരക്ഷിച്ച് സഭ

ഇപ്പോഴത്തെ കണക്കനുസരിച്ച് ഇടുക്കിയിലെ ജലനിരപ്പ് 2398.68 അടിയാണ്. വെള്ളിയാഴ്ച ഉച്ചയ്ക് ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്നതു മുതല്‍ സെക്കൻഡിൽ 7,50,000 ലീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. മണിക്കൂറിൽ 4,08,000 ലീറ്റർ വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.

കനത്ത മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ഉടനെ ഷട്ടർ അടയ്ക്കേണ്ടെന്നാണ് അധികൃതരുടെ ഇപ്പോഴത്തെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button