ന്യൂഡൽഹി : നരേന്ദ്രമോദി സർക്കാരിനെതിരെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതായിരുന്നു അവാർഡ് വാപ്പസിയെന്ന് വെളിപ്പെടുത്തൽ . സാഹിത്യ അക്കാദമി മുൻ പ്രസിഡന്റ് വിശ്വനാഥ് പ്രസാദ് തിവാരിയാണ് ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. ഈ രാഷ്ട്രീയ ഗൂഢാലോചന നടത്തിയതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ചില മാർക്സിസ്റ്റ് എഴുത്തുകാരും ഹിന്ദി കവിയായ അശോക് വാജ്പേയിയും ചേർന്നാണ് ആസൂത്രണം നടത്തിയത്.
നരേന്ദ്രമോദിയോട് വെറുപ്പുള്ള ഒരു കൂട്ടർ , സർക്കാരിനെ കരിവാരിത്തേക്കണം എന്നാഗ്രഹമുള്ള മറ്റൊരു കൂട്ടർ , പിന്നെ സമൂഹത്തിൽ അറിയപ്പെടണം എന്ന് ആഗ്രഹമുള്ള മറ്റൊരു കൂട്ടം എഴുത്തുകാർ എന്നിങ്ങനെ മൂന്നു തരത്തിലുള്ള ആളുകളായിരുന്നു ഇതിനു പിന്നിൽ . അടിയന്തരാവസ്ഥക്കാലത്ത് അവാർഡ് ഉളുപ്പില്ലാതെ വാങ്ങിയവരാണ് 2015 ൽ നാടകം കളിച്ചതെന്നും തിവാരി തുറന്നടിച്ചു. കമ്യൂണിസ്റ്റ് സാഹിത്യകാരന്മാർ എരിതീയിൽ എണ്ണ പകർന്നു.
ബീഹാർ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ സർക്കാരിന്റെ മോശമാക്കാനായിരുന്നു ഇവർ ഇത് ചെയ്തതെന്നും തിവാരി വെളിപ്പെടുത്തി. ബൗദ്ധിക പാപ്പരത്തം കാണിച്ചു കൊണ്ടാണ് ഇവർ അവാർഡ് വാപ്പസി നാടകം നടത്തിയത്. ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ സർക്കാരിനെതിരെ ആയിരുന്നു അവരുടെ ഈ പ്രവൃത്തികളെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments