KeralaLatest News

പ്രളയം : എ.ടി.എമ്മുകള്‍ അടച്ചിടാന്‍ തീരുമാനം : ബാങ്കുകളില്‍ സര്‍ക്കുലര്‍

ലോക്കറുകളിലെ സ്വര്‍ണവും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റും

കൊച്ചി : എറണാകുളത്തും ഇടുക്കിയിലും പ്രളയബാധിത പ്രദേശങ്ങളിലെ ബാങ്കുകളും എടിഎമ്മുകളും പൂട്ടിയിടാന്‍ തീരുമാനം. ചെറുതോണി ഡാമിന്റെ അഞ്ചാം ഷട്ടറും തുറന്നതോടെയാണ് ബാങ്കുകള്‍ ഈ തീരുമാനം എടുത്തിരിക്കുന്നത്. പ്രളയബാധിത പ്രദേശങ്ങളില്‍ ഗ്രൗണ്ട് ഫ്ളോറുകളില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ശാഖകളുമാണ് പൂട്ടിയിടാന്‍ ആലോചിയ്ക്കുന്നത്. എടിഎമ്മുകളും ഉടന്‍ പൂട്ടിയേക്കും. ഇതു സംബന്ധിച്ച് ചില ബാങ്കുകള്‍ ശാഖകള്‍ക്ക് സര്‍ക്കുലര്‍ നല്‍കി.

read also : പെരിയാറിന്റെ തീരത്ത് നിന്ന് 6500 കുടുംബങ്ങളെ മാറ്റേണ്ടി വരും

എടിഎമ്മുകളില്‍ ലോഡ് ചെയ്തിരിക്കുന്ന പണം മുഴുവന്‍ സമീപത്തെ കറന്‍സ് ചെസ്റ്റുകളിലേക്ക് മാറ്റാനാണ് ശാഖകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എത് അടിയന്തരഘട്ടത്തിലും പണം മാറ്റാന്‍ ശാഖകല്‍ തയ്യാറായിരിക്കണം. ചെസ്റ്റുകളിലേക്ക് മാറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ വലിയ തുകകള്‍ സേഫുകളിലെ ഏറ്റവും ഉയര്‍ന്ന റാക്കുകളിലേക്കു മാറ്റണമെന്നും നിര്‍ദേശമുണ്ട്. എടിഎം കൗണ്ടറിലെ പവര്‍ സപ്ലൈ പൂര്‍ണമായും ഓഫ് ചെയ്ത ശേഷം ഷട്ടറുകള്‍ അടയ്ക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിച്ചേക്കും. ബാങ്കിലെ സ്വര്‍ണം ഉള്‍പ്പടെയുള്ള വസ്തുക്കള്‍ പ്ലാസ്റ്റിക് കവറുകളിലേക്ക് മാറ്റണം. ബാങ്കുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനാണ് നിര്‍ദേശം. സമീപത്തുള്ള എടിഎമ്മുകളില്‍ വലിയ തുക ലോഡ് ചെയ്യേണ്ടതില്ലെന്നും ചില ബാങ്കുകള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button