Latest NewsKerala

ആ​ശ​ങ്ക​ക​ള്‍ ഉ​യ​ർത്തി ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 2398.20 അ​ടി​യാ​യി :ജാഗ്രതയോടെ ഇടുക്കി, എറണാകുളം ജില്ലാഭരണകൂടങ്ങള്‍

ഇടമലയാര്‍ അണക്കെട്ട് തുറന്നു

ചെ​റു​തോ​ണി: കാ​ല​വ​ര്‍​ഷം ക​ന​ത്ത​തോ​ടെ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് വീ​ണ്ടും ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്നു. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് സ​മു​ദ്ര നി​ര​പ്പി​ല്‍ നി​ന്നും 2398.20 അ​ടി​യി​ലെ​ത്തി. ബു​ധ​നാ​ഴ്ച രാ​വി​ലെ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 2396.58 അ​ടി​യാ​യി​രു​ന്നു. അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ 128 മില്ലിമീറ്റര്‍ മഴ ലഭിച്ചു. പരീക്ഷണ തുറക്കല്‍ (ട്രയല്‍ റണ്‍) നടത്താനാണു സര്‍ക്കാരിന്റെ തീരുമാനം.

ഇതിനായുള്ള ഒരുക്കങ്ങളെല്ലാം ഇടുക്കി, എറണാകുളം ജില്ലാ അധികൃതര്‍ പൂര്‍ത്തിയാക്കി വരികയാണ്.അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 132.80 അടിയായി. അതിനിടെ ജലനിരപ്പ് നിശ്ചിത പരിധിയിലെത്തിയതിനെത്തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ട് തുറന്നു. ഡാമിന്റെ നാലു ഷട്ടറുകള്‍ ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് തുറന്നത്. പെരിയാറില്‍ ഒന്നരമീറ്റര്‍വരെ ജലനിരപ്പുയര്‍ന്നേക്കാമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 164 ഘനമീറ്റര്‍ ജലമാണ് തുറന്നു വിടുക.

ഇന്ന് രാവിലെ അഞ്ചു മണിക്ക് നാലു ഷട്ടറുകള്‍ 80 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. അണക്കെട്ടില്‍നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളം അഞ്ചുമുതല്‍ ആറു മണിക്കൂര്‍വരെ നേരംകൊണ്ട് ആലുവയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇ​ട​മ​ല​യാ​ര്‍ അ​ണ​ക്കെ​ട്ടു തു​റ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ 2398 അ​ടി​യി​ല്‍ നി​ര്‍​ണ​യി​ച്ചി​രു​ന്ന ഇ​ടു​ക്കി​യു​ടെ ട്ര​യ​ല്‍ റ​ണ്‍ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി മാ​ത്രം ന​ട​ത്തി​യാ​ല്‍ മ​തി​യെ​ന്നും ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു.

പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ച്ചു മാ​ത്ര​മേ ട്ര​യ​ല്‍ റ​ണ്‍ ന​ട​ത്തു​ക​യു​ള്ളു എ​ന്നും ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button