
മലപ്പുറം: നിലമ്പൂര്‍ ചെട്ടിയം പാറയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ ആറു പേരിൽ അഞ്ച് പേരുടെ മൃതദേഹം ലഭിച്ചു. എരുമമുണ്ട നിലമ്പൂർ പറമ്പാടൻ സുബ്രഹ്മണ്യന്റെ അമ്മ കുഞ്ഞി, ഭാര്യ ഗീത, മക്കളായ നവനീത്, നിവേദ് വീട്ടിലേക്ക് വിരുന്നു വന്ന മിഥുൻ എന്നിവരുടെ മൃതദേഹങ്ങൾ ലഭിച്ചു. ഗൃഹനാഥനായ സുബ്രഹ്മണ്യനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഇയാള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്. ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍ പെട്ട് ഇവര്‍ ഒലിച്ചുപോകുകയായിരുന്നു. ഇവിടെ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കനത്ത മഴയിൽ വീടിനുള്ളിൽ വെള്ളം കയറിയായിരുന്നു ദുരന്തം
Post Your Comments