Latest NewsGulf

കരുണാനിധിക്ക് യുഎയില്‍ അനുശോചനം;പാര്‍ട്ടി നേതാവിനേക്കാള്‍ ഉയരത്തില്‍ നില്‍ക്കുന്ന വ്യക്തിയാണ് കരുണാനിധിയെന്ന് പ്രവാസികള്‍

ദുബായ്: കരുണാനിധിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി തമിഴ് പ്രവാസികള്‍. കരുണാനിധി സാമൂഹിക സമത്വത്തിന്റെ പ്രചാരണ പ്രവര്‍ത്തകനാണെന്ന് അബുദാബി തമിഴ് സംഘം പ്രസിഡന്റ് റെജിനാള്‍ഡ് സാംസണ്‍ പറഞ്ഞു. ഈ ഗുണം കൊണ്ട് തന്നെ അദ്ദേഹം ഇന്ത്യയിലെ സമാനതകളില്ലാത്ത നേതാവായി മാറി.

പാര്‍ട്ടി നേതാവിനേക്കാള്‍ ഉയരത്തില്‍ നില്‍ക്കുന്ന വ്യക്തിയാണ് കരുണാനിധിയെന്ന് ദീര്‍ഘകാലമായി ദുബായിയില്‍ താമസിയ്ക്കുന്ന പ്രവാസികള്‍ പറഞ്ഞു.
അധികാരത്തിലാണെങ്കിലും അല്ലെങ്കിലും തമിഴ് മക്കള്‍ക്ക് വേണ്ടിയാണ് കരുണാനിധി ജീവിച്ചിരുന്നത്. 94 വയസ്സിലും ഇത്ര ചുറുചുറുക്കോടെ രാഷ്ട്രീയ പ്രവര്‍ത്തകനാകാന്‍ കഴിയുമോ എന്ന് ഞാന്‍ അതിശയിക്കുന്നു. ചെറുപ്പം മുതലേ ഒരുപാട് ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നയാളാണ് അദ്ദേഹം, തുടര്‍ന്നത് നേടി എടുക്കുകയും ചെയ്തു. 1952 ല്‍ ‘പരാശക്തി’ എന്ന സിനിമയില്‍ കരുണാനിധി, യാചകരുടേയും ജിപ്‌സികളുടേയും പുനരധിവാസത്തിനായി ആവശ്യപ്പെട്ടുകൊണ്ടുള്ള സംഭാഷണങ്ങള്‍ എഴുതി. അവസാനം കുതിര പന്തയം നടത്തി റിക്ഷകള്‍ തള്ളി.

Also Read : കരുണാനിധിക്ക് അന്തിമോപചാരമര്‍പ്പിക്കാൻ നിരവധി താരങ്ങളെത്തി

എന്നാല്‍ 1969 ല്‍ അദ്ദേഹം തമിഴ് നാടിന്റെ മുഖ്യമന്ത്രിയായപ്പോഴാണ് സാമൂഹ്യ സമത്വത്തിന്റെ ഏറ്റവും വലിയ നേതാവാണ് കരുണാനിധിയെന്ന് ജനങ്ങള്‍ മനസ്സിലാക്കിയത്. സാമൂഹ്യ സമത്വത്തെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഏറ്റവും മുന്‍നിരയില്‍ തന്നെയായിരുന്നു. അദ്ദേഹം ഏറ്റവും നല്ല ഭരണാധികാരിയായിരുന്നു പ്രവാസിയായ സാംസണ്‍ പറഞ്ഞു.

കൂടാതെ അദ്ദേഹം ഒരു ജനതയുടേയും പാര്‍ട്ടിയുടേ നേതാവ് ആയിരുന്നു. ഈ ദിവസം തമിഴ് മക്കളുടെ പ്രതികരണത്തിലൂടെ നമ്മുക്ക് മനസിലാക്കാം, അവര്‍ തേങ്ങുകയാണ്. സമൂഹത്തിലെ താഴത്തട്ടിലുള്ളവരോട് അദ്ദേഹത്തിന് പ്രത്യേക മമതയായിരുനെന്നും അദ്ദേഹം പറഞ്ഞു.

എം ജി രാമചന്ദ്രന്‍, ജയലളിത, കരുണാനിധി തുടങ്ങിയവര്‍ ഒരിക്കലും തമിഴ്‌നാട്ടിലെ ജനങ്ങളുടെ മനസ്സില്‍ നിന്ന് മാഞ്ഞുപോകില്ലെന്ന് 43 കാരനായ മുബാറക് അലി പറഞ്ഞു. ഈ നേതാക്കളെപ്പറ്റി പറയാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. എം ജി ആര്‍ ജീവനോടെയുണ്ടെന്ന് മുതിര്‍ന്നവര്‍ ഇപ്പോഴും വിശ്വസിക്കുന്നു, അതിനാല്‍ തന്നെ ഈ നേതാക്കള്‍ ഞങ്ങളെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ക്കു മനസ്സിലാക്കാം.

യുവാക്കളിലും കരുണാനിധി വളരെ പ്രസിദ്ധനായിരുന്നു. തമിഴ് ഭാഷയ്ക്ക് എറ്റവും വലിയ സംഭാവന നല്‍കിയ ഒരാളെന്ന നിലയില്‍ അദ്ദേഹം എല്ലായ്‌പ്പോഴും ഓര്‍മ്മിക്കപ്പെടുമെന്ന് 28 വര്‍ഷമായി യുഎയില്‍ ജോലി ചെയ്യുന്ന ഹാജി അലി പറഞ്ഞു.

നാടകത്തിലും സാഹിത്യത്തിലും മൃദുലമായ ഒരു വിപ്ലവകാരിയായിരുന്നു അദ്ദേഹം. നാടകങ്ങള്‍, പുസ്തകങ്ങള്‍, സിനിമ എന്നിവയിലൂടെ സാമൂഹിക സന്ദേശങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിച്ച അദ്ദേഹം ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. കരുണാനിധി ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ എല്ലാവര്‍ക്കുമുള്ളതായിരുന്നു . അതുകൊണ്ടുതന്നെ അത്തരമൊരു നേതാവിന്റെ നഷ്ടം രാജ്യത്തെ മുഴുവന്‍ ബാധിക്കുന്നതാണെന്നും അനുശോചനത്തില്‍ പറഞ്ഞു.

ബുധനാഴ്ച അബുദാബിയിലും തമിഴ് ബന്ധം അനുശോചനങ്ങള്‍ നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button