Latest NewsIndia

പിറക്കാന്‍ പോകുന്ന കുട്ടി ആരോഗ്യത്തോടെ ഇരിയ്ക്കാന്‍ മൂത്തക്കുട്ടിയോട് മാതാപിതാക്കള്‍ ചെയ്തതിങ്ങനെ

പൂജാരിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മാതാപിതാക്കള്‍ ഇത് ചെയ്തതെന്ന്

മൊരാദാബാദ് : അന്ധവിശ്വാസത്തിന്റെ പേരില്‍ ഇന്ത്യ വീണ്ടും നടുക്കുന്ന സംഭവങ്ങള്‍ക്ക് സാക്ഷിയാവുന്നു. ഉത്തര്‍ പ്രദേശിലെ മൊരാദാബാദ് ജില്ലയില്‍ പൂജാരിയുടെ ഉപദേശം കേട്ട് മാതാപിതാക്കള്‍ മകളെ കുഴിച്ചുമൂടി. പിറക്കാന്‍ പോകുന്ന കുട്ടി ആരോഗ്യത്തോടെ ഇരിയ്ക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു ഹീന പ്രവര്‍ത്തി മാതാപിതാക്കള്‍ ചെയ്തത്. ആറു വയസ്സുള്ള താര എന്ന പെണ്‍കുട്ടിയെയാണ് ചൗദാപൂര്‍ ഗ്രാമത്തിലെ ആനന്ദ്പാലും ഭാര്യയും കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനുള്ളില്‍ കുഴിച്ചു മൂടി.  ഇവര്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.

പോഷകാഹാരക്കുറവുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങളും കുട്ടിയ്ക്കുണ്ടായിരുന്നതായി പോലീസ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിറക്കാന്‍ പോകുന്ന കുട്ടി ആരോഗ്യത്തോടെ ഇരിയ്ക്കുന്നതിനു വേണ്ടി, ഒരു പൂജാരിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മാതാപിതാക്കള്‍ ഇത് ചെയ്തതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
ആനന്ദ്പാലിന്റെ അയല്‍വാസിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് വീട്ടിലെത്തിയത്. ജൂണ്‍മാസത്തിലാണ് കുട്ടിയെ കാണാതാകുന്നത്.വീടിനുള്ളില്‍ കുഴിച്ചു നോക്കിയപ്പോള്‍ താരയുടെ മൃതദേഹം കിട്ടുകയായിരുന്നു.

താരയ്ക്ക് അഞ്ച് ദിവസമായി ഭക്ഷണമോ വെള്ളമോ നല്‍കിയിരുന്നില്ലെന്നും ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നും പോസ്റ്റ്മാര്‍ട്ടത്തില്‍ തെളിഞ്ഞു.
അമ്മയ്ക്കു മകളെ വിട്ടു പിരിയാനുള്ള വിഷമം മൂലമാണ് അവളെ, അവര്‍ വീടിനുള്ളില്‍ തന്നെ കുഴിച്ചുമൂടിയതെന്നാണ് താരയുടെ അമ്മൂമ്മയുടെ പ്രതികരണം. കുറേ മരുന്നുകള്‍ അസുഖം ഭേദമാകാന്‍ താരയ്ക്ക് നല്‍കിയിരുന്നെങ്കിലും ഒന്നും ഫലപ്രദമായില്ലെന്നും, സ്ഥിതി കൂടുതല്‍ വഷളാകുകയായിരുന്നെന്നും, തന്റെ കൊച്ചു മകനും ഇതേ അസുഖത്താല്‍ ബുദ്ധിമുട്ടുകയാണെന്നും അവര്‍ എ.എന്‍.ഐയോട് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button