റാസ് അൽ ഖൈമ: മകൻ മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. 33 കാരനായ ഖാമിസ് അൽ മാലിക്കിയും അമ്മയുമാണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഖാമിസ് മരിച്ചത്. ഇതിന്റെ വിഷമത്തിൽ അഞ്ച് ദിവസങ്ങൾക്ക് ശേഷം അമ്മയും മരിക്കുകയായിരുന്നു. ചെറുപ്പം മുതൽ തന്നെ ഖാമിസിനെ നിരവധി അസുഖങ്ങൾ വേട്ടയാടിയിരുന്നു. കൂടാതെ ടൈപ്പ് 2 പ്രമേഹവും ബാധിച്ചതിനാൽ ഇൻസുലിനും എടുത്തിരുന്നു. ഒരു വർഷത്തിന് മുൻപ് ഖാമിസിന്റെ കിഡ്‌നി തകരാറിലായതിനെ തുടർന്ന് സഹോദരിയാണ് കിഡ്‌നി ദാനം ചെയ്‌തത്.
Read also: ഹൃദായാഘാതം : ഒമാനിൽ നിന്നും നാട്ടിലേക്ക് പോകാനിരുന്ന പ്രവാസി മരിച്ചു
തുടർന്ന് ഖാമിസ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും യുവാവിന് ഹൃദ്രോഗം പിടിപ്പെടുകയുണ്ടായി. ഇതോടെ പെട്ടെന്ന് തന്നെ മരണം സംഭവിക്കുകയായിരുന്നു. ഇതാണ് അമ്മയെ തളർത്തിയത്. മകനെ അടക്കം ചെയ്‌തതിന് സമീപം തന്നെയാണ് അമ്മയെയും അടക്കിയിരിക്കുന്നത്.
Post Your Comments