ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞ മാസം 28ന് പുലര്‍ച്ചെയാണ് കരുണാനിധിയെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 29ന് രാത്രിയില്‍ സ്ഥിതി ഗുരുതരമായെങ്കിലും പിന്നീട് സാധാരണനിലയിലേക്കെത്തിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ കരുണാനിധിയുടെ ആരോഗ്യനില കൂടുതല്‍ വഷളായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കരുണാനിധിയുടെ ആരോഗ്യനിലയെ കുറിച്ച് ഏറ്റവുമൊടുവില്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറങ്ങിയത്. രക്തത്തിലെ അണുബാധ പരിഹരിക്കാന്‍ സാധിച്ചിട്ടില്ലെന്നും കരുണാനിധി കുറിച്ച് ദിവസം കൂടി ആശുപത്രിയില്‍ തുടരുമെന്നായിരുന്നു അന്നത്തെ മെഡിക്കല്‍ ബുള്ളറ്റിന്‍. അതേസമയം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും ഭാര്യ ദയാലു അമ്മാളും അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.
Also Read : കരുണാനിധിയുടെ നില അതീവ ഗുരുതരം : അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ഇന്നലെ രാത്രിയിലാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഇത് ആദ്യമായാണ് ദയാലു അമ്മാള്‍ കരുണാനിധിയെ കാണാനെത്തുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കരുണാനിധിയെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ നില മോസമായതിനെ തുടര്‍ന്ന് ആശുപത്രി പരിസരങ്ങളില്‍ സുരക്ഷ ശക്തമാക്കി.
Post Your Comments