മുംബൈ: മുംബൈയിലെ മത്സ്യബന്ധനത്തൊഴിലാളികളായ സഹോദരങ്ങളുടെ വലയിൽ കുടുങ്ങിയത് അഞ്ചര ലക്ഷത്തോളം വിലമതിക്കുന്ന അത്ഭുതമത്സ്യം. ലക്ഷങ്ങള്‍ വില വരുന്ന ‘ഗോല്‍’ എന്ന മത്സ്യമാണ് മഹേഷ് മെഹര്‍, സഹോദരന്‍ ഭരത് എന്നിവരുടെ വലയിൽ കുടുങ്ങിയത്. 30 കിലോയോളം ഭാരമുള്ള ഈ മത്സ്യത്തിന് ലേലത്തില്‍ അഞ്ചര ലക്ഷം രൂപയാണ് ഇവര്‍ക്ക് ലഭിച്ചത്. ഔഷധ മൂല്യമുള്ള മത്സ്യമാണ് ഇതെന്നും അപൂര്‍വമായി മാത്രമേ ഇവ വലയില്‍ കുടുങ്ങാറൂള്ളുയെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.
ALSO READ: ഫോര്‍മാലിന്‍ മത്സ്യം വില്‍ക്കുന്നതിനെതിരെ നടപടിയുമായി ഒരു സംസ്ഥാനം കൂടി രംഗത്ത്
Post Your Comments