നോര്‍ത്ത് പറവൂര്‍•ഓട്ടിസം ബാധിച്ച മകളെ കെട്ടിയിട്ട് ജോലിയ്ക്ക് പോകേണ്ടി വരുന്ന ദുരവസ്ഥ സമൂഹമാധ്യമത്തില്‍ പങ്കുവച്ച ബിന്ദു പ്രദീപിന് സഹായ ഹസ്തവുമായി വാട്സ്ആപ്പ് കൂട്ടായ്മ. നോർത്ത് പറവൂർ ലക്ഷ്മി കോളേജിലെ പൂർവ്വവിദ്യാർഥിയുടെ വാട്സാപ്പ് കൂട്ടായ്മയായ വാനമ്പാടിയാണ് സഹായവുമായി എത്തിയത്. കൂട്ടായ്മയുടെ പ്രഥമ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി സമാഹരിച്ച 60000 രൂപ കൊടുങ്ങല്ലൂര്‍ ശൃംഗപുരത്തുള്ള ബിന്ദു പ്രദീപിന് കൈമാറി.
ലക്ഷ്മി കോളേജിന്റെ ഡയറക്ടർമാരായ എം.വി ജോസ്, എം.ജെ ഡേവിസ് എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്. തുടർന്നും ഇതുപോലുള്ള ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നതിന് വാനമ്പാടി വാട്സ്ആപ് ഗ്രൂപ്പിന് പ്രചോദനമായി തീരട്ടെയെന്ന് ഇരുവരും ആശംസിച്ചു.
Post Your Comments