മെല്‍ബണ്‍: ജപ്പാന് സൂപ്പര്‍താരവും അറ്റാക്കിംഗ് മിഡ്ഫീല്‍ഡറുമായ കിസുകെ ഹോണ്ട ഇനി എ ലീഗ് ക്ലബ്ബായ മെല്‍ബണ്‍ വിക്ടറിക്ക് വേണ്ടി ബൂട്ടണിയും. ഒരു വര്‍ഷത്തെ കരാറിലാണ് ഹോണ്ട ഒപ്പു വച്ചിരിക്കുന്നത്. 13 വര്‍ഷത്തിലെ ചരിത്രത്തില്‍ മെല്‍ബണ്‍ വിക്ടറി നടത്തുന്ന എറ്റവും വലിയ സൈനിംഗാണിത്. കഴിഞ്ഞ ലോകകപ്പില്‍ ജപ്പാനായി മികച്ച പ്രകടനം കാഴ്ചവെച്ച ഹോണ്ടയാണ് മൂന്നു ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ഏക ജപ്പാന് താരവും.
ALSO READ: ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമില്‍ താനുണ്ടാകുമെന്ന വിശ്വാസം തനിക്കുണ്ടെന്ന് ഡേവിഡ് വാര്‍ണര്‍
എസി മിലാന്, സി എസ് കെ എ മോസ്കോ തുടങ്ങിയ യുറോപ്യന്‍ ക്ലബുകള്‍ക്കു വേണ്ടിയും മെക്സിക്കന്‍ ക്ലബ്ബായ പചുകയ്ക്കും വേണ്ടിയും ഹോണ്ട കളിച്ചിട്ടുണ്ട്. ജപ്പാന് ദേശീയ ടീമിനായി 98 മത്സരങ്ങളില്‍ നിന്നും ഹോണ്ട 37 ഗോളുകള്‍ നേടിയിട്ടുണ്ട്. നിലവിലെ എ ലീഗ് ചാമ്പ്യന്മാരാണ് മെല്‍ബണ്‍ വിക്ടറി.
Post Your Comments