സിനിമയിലെ പ്രിയദര്‍ശന്റെ സൗഹൃദമെന്നാല്‍ അതൊരു വലിയ ലിസ്റ്റാണ്. മോഹന്‍ലാലും പ്രിയദര്‍ശനുമൊക്കെ സിനിമ സ്വപ്നം കണ്ടു തുടങ്ങിയത് ഏകദേശം ഒരേ സമയത്താണ്, ഇവരുടെ സൗഹൃദത്തി വലയത്തിലുണ്ടായിരുന്ന നടന് ജഗദീഷ് മോഹന്‍ലാലിന്റെ സീനിയര്‍ ആയിട്ടാണ് കോളേജില്‍ പഠിച്ചത്. ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയിലൂടെയാണ് ജഗദീഷ് മലയാള സിനിമയിലേക്ക് രംഗപ്രവേശം ചെയ്തത്. മുകേഷ്, ശ്രീനിവാസന് തുടങ്ങിയ നായകന്മാര്ക്കിടയില് ജഗദീഷിനും നായക തുല്യമായ ഒരു വേഷം ചിത്രത്തില്‍ ലഭിച്ചു.
ഈ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിനെയായിരുന്നു. എന്നാല്‍ പ്രിയദര്ശന് ജഗദീഷിനോടുള്ള അടുപ്പം അദ്ദേഹത്തെ മാറ്റി ചിന്തിപ്പിക്കുകയായിരുന്നു. പ്രിയദര്‍ശന്റെ സൗഹൃദ സ്നേഹം ജഗദീഷിന് സിനിമയിലേക്കുള്ള വഴി തുറന്നു.
‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമ ഹിറ്റായതോടെ ജഗദീഷ് മലയാള സിനിമയുടെ പുത്തന്‍ താരോദയമായി മാറി. നാല്‍പ്പതോളം സിനിമകളില്‍ നായകനായി വേഷമിട്ട ജഗദീഷ് നിരവധി ഹാസ്യ കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് കയ്യടി നേടി.
Post Your Comments