അസിഡിറ്റി പലര്‍ക്കുമുള്ളൊരു പ്രശ്‌നമാണ്. നെഞ്ചെരിച്ചില്‍ എന്ന വാക്കു കൊണ്ടാണ് പലരും ഇതിനെ വിശേഷിപ്പിക്കുക. വയറ്റിലുണ്ടാകുന്ന ആഡിഡ് ഈസോഫാഗസിലേയ്ക്കു പ്രവേശിയ്ക്കുമ്പോഴാണ് സാധാരണയായി ഈ പ്രശ്‌നമുണ്ടാവുക. പ്രത്യേകിച്ച് ലോവര്‍ ഈസോഫാഗസ് മസില്‍ ദുര്‍ബലമാകുമ്പോള്‍.
തെറ്റായ ഭക്ഷണശൈലി, കടുത്ത മാനസിക സമ്മർദ്ദം ഇവയെല്ലാമാണ് അസിഡിറ്റിയ്ക്ക് കാരണമാകുന്നത്. എരിവ്, പുളി, മസാല എന്നിവയുടെ അമിത ഉപയോഗം, പഴകിയ മത്സ്യവും മാംസവും എന്നിവ അസിഡിറ്റി വർദ്ധിക്കാൻ കാരണമാകും. അമിതമായ മദ്യപാനവും പുകവലിയും ചിലരിൽ അസിഡിറ്റി ഉണ്ടാക്കാറുണ്ട്. ആഹാരം കഴിഞ്ഞയുടനെയുള്ള ഉറക്കവും നല്ല ശീലമല്ല.
അസിഡിറ്റിയുണ്ടാക്കുന്ന ഭക്ഷണത്തില്‍ പ്രധാനമാണ് തക്കാളി.അതുകൊണ്ടുതന്നെ തക്കാളി കഴിവതും കുറഞ്ഞ അളവില്‍ കഴിക്കുക. അസിഡിറ്റി പ്രശ്നമുള്ളവർ ദിവസവും ഒരു കപ്പ് പാൽ കുടിക്കുന്നത് ഏറെ നല്ലതാണ്. പാലിലെ പ്രോട്ടീൻ അൾസറിനെ സുഖപ്പെടുത്തും. പാലും പാലിലെ കൊഴുപ്പും ആമാശയത്തിനു താത്കാലിക സംരക്ഷണവും സുഖവും നൽകുന്നുണ്ടെന്നു പറയാം.
എന്നാൽ പാലിന്റെ അളവ് അധികമാകരുത്. ഇഞ്ചി കഴിക്കുന്നത് ദഹനം സുഗമമാക്കി അസിഡിറ്റി തടയും. ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രമിക്കണം.അസിഡിറ്റി തടയാൻ പഴം, തണ്ണിമത്തൻ,വെള്ളരിക്ക എന്നിവ ധാരാളം കഴിക്കാം.
Post Your Comments