Latest NewsKerala

പുഴയിൽ കാണാതായ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി

കുളിക്കടവില്‍ ചെരുപ്പുകളും കത്തും ചില സാധനങ്ങളും കണ്ടെത്തിയത്

വയനാട് : വെണ്ണിയോട് പുഴയില്‍ ഒരു കുടുംബത്തിലെ നാലുപേരെ കാണാതായ സംഭവത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഗൃഹനാഥനായ നാരായണൻകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.പുഴയിൽ കാര്യമായ ഒഴുക്കില്ലാത്തതിനാൽ വൈകിട്ടോടെ മറ്റു മൃതദേഹങ്ങൾ പുറത്തെത്തിക്കാൻ കഴിയുമെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്.

ചുണ്ടേല്‍ ആനപ്പാറ സ്വദേശികളായ നാരായണൻകുട്ടി, ശ്രീജ മക്കളായ സായൂജ്, സൂര്യ എന്നിവരെയാണ് കാണാതായത്. ഇന്ന് രാവിലെയാണ് വെണ്ണിയോട് പുഴയിലെ കുളിക്കടവില്‍ ചെരുപ്പുകളും കത്തും ചില സാധനങ്ങളും കണ്ടെത്തിയത്. തുടര്‍ന്നാണ് ആനപ്പാറ സ്വദേശിയായ നാരായണനും കുടുംബവുമാണ് കാണാതായതെന്നാണ് സൂചന ലഭിക്കുന്നത്. ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനം. പോലീസിന്റേയും ഫയര്‍ഫോഴ്‌സിന്റേയും നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. മരിച്ച സായൂജും സൂര്യയും വിദ്യാർഥികളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button