നിസമാബാദ്: 11 നഴ്‌സിങ് വിദ്യാത്ഥികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമ കേസിൽ എംപി യുടെ മകൻ പിടിയിൽ. തെലിങ്കാന രാഷ്ട്ര സമിതി പാർട്ടിയുടെ എംപി ഡി. ശ്രീനിവാസന്റെ മകനാണ് പോലീസ് പിടിയിലായത്. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ശങ്കരാചാര്യ നഴ്‌സിങ് കോളേജിലെ പെൺകുട്ടികളാണ് ലൈംഗിക അതിക്രമത്തിന് ഇടയായത്.
ALSO READ: ലൈംഗിക പീഡനം: അമനവ സംഗമം നേതാവിനെതിരെ പോക്സോ പ്രകാരം കേസ്
സംഭവത്തെ തുടർന്ന് 11 വിദ്യാർത്ഥിനികൾ പോലീസിൽ പരാതി നൽകിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. സഞ്ജയ് നിരവധി തവണ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. പരാതിയുമായി പെൺകുട്ടികൾ തെലങ്കാന ആഭ്യന്തരമന്ത്രിയെയും സമീപിച്ചിരുന്നു. നിരവധി വകുപ്പുകൾ ചുമത്തിയാണ് സഞ്ജയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു
Post Your Comments