തിരുവനന്തപുരം: കേരള ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന് താമസിക്കുന്ന മുറിയുടെ മുന്നിൽ ആയുധധാരിയായ അക്രമി കടന്നു കയറിയ സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേരള ഹൗസിന്റെ ചുമതലയുള്ള ഡല്‍ഹി പൊലീസിന്റെ സുരക്ഷാ ക്രമീകരണത്തില്‍ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്.
Read also: മുഖ്യമന്ത്രി തങ്ങുന്ന കേരള ഹൗസില്‍ കത്തിയുമായി മലയാളി യുവാവ് അറസ്റ്റിൽ
അക്രമി കത്തികാട്ടി ഭീഷണിമുഴക്കി കൊണ്ടിരിക്കുമ്പോള്‍ അയാളെ കീഴ്പ്പെടുത്താനോ കസ്റ്റഡിയിലെടുക്കാനോ ഉള്ള ഒരിടപെടലും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും കേരള പോലീസിന്റെ കമാണ്ടോകളാണ് അക്രമിയെ കീഴ്പ്പെടുത്തിയതെന്നും കോടിയേരി വ്യക്തമാക്കി. സുരക്ഷാ ക്രമീകരണത്തില്‍ വന്ന വീഴ്ചയെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments