ഡല്‍ഹി: അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവുകള്‍ ഇരട്ടിയിലധികമാക്കി റെയില്‍വേ. ഓഗസ്റ്റ് ഒമ്പതിനാണ് ആദ്യഘട്ട ഓണ്‍ലൈന്‍ പരീക്ഷ. 48 ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികളാണ് ഇക്കുറി അപേക്ഷകരായുള്ളത്. ഓഗസ്റ്റ് അഞ്ചിന് അഡ്മിറ്റ് കാര്‍ഡ് ആര്‍.ആര്‍.ബി വെബ്‌സൈറ്റില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. 26,502 ഒഴിവുകളിലേക്കായിരുന്നു റെയില്‍വേ നേരത്തെ അപേക്ഷ ക്ഷണിച്ചത്. ഇത് 60,000 ആക്കിയാണ് ഓഗസ്റ്റ് ഒന്നിന് ആര്‍.ആര്‍.ബി വിജ്ഞാപനമിറക്കിയത്. നേരത്തെ പ്രഖ്യാപിച്ച പ്രകാരം പരീക്ഷയ്ക്ക് നാല് ദിവസം മുന്‍പേ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.rrb.gov.in/
Also Read : 10 കഴിഞ്ഞവര്‍ക്കും ലോക്കോ പൈലറ്റാകാം; അപേക്ഷിക്കുന്നതെങ്ങനെ?
Post Your Comments