Latest NewsIndia

ആധാര്‍ സഹായ നമ്പര്‍ വന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗൂഗിള്‍

ന്യൂഡൽഹി : ഇന്റർനെറ്റിലൂടെ നിരവധി ആളുകളുടെ ആധാര്‍ സഹായ നമ്പര്‍ പ്രചരിച്ചതിന് തെറ്റ് ഏറ്റുപറഞ്ഞു ഗൂഗിള്‍ രംഗത്ത്. ഫോണുകളഇല്‍ നമ്പര്‍ പ്രത്യക്ഷമായത് ആന്‍ഡ്രോയിഡ് സോഫ്റ്റ്‍വെയറില്‍ ഉണ്ടായ തകരാറു മൂലമാണെന്ന് ഗൂഗിള്‍ വ്യക്തമാക്കി. നമ്പര്‍ ഫോണില്‍ ലഭ്യമാക്കാന്‍ ആധാര്‍ അതോറിറ്റിയില്‍ നിന്ന് ഒരു തരത്തിലുള്ള സന്ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഗൂഗിള്‍ വിശദമാക്കി.

മറ്റ് ടോള്‍ഫ്രീ നമ്പറുകള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ കോഡിങ്ങില്‍ സംഭവിച്ച ചില സാങ്കേതിക തകരാര്‍ മൂലം മൊബൈല്‍ ഫോണുകളില്‍ പ്രത്യക്ഷമാവുകയായിരുന്നുവെന്നാണ് ഗൂഗിള്‍ വിഷയത്തില്‍ നല്‍കുന്ന വിശദീകരണം.

Read also:അങ്കണവാടികളില്‍ കുട്ടികളെ നിര്‍ബന്ധിച്ച് ഉറക്കേണ്ട-പാചകത്തിന് മണ്‍-സ്റ്റീല്‍ പാത്രങ്ങള്‍ മാത്രം

പലരുടേയും മൊബൈല്‍ ഫോണുകളില്‍ പ്രത്യക്ഷമായ ഹെല്‍പ് ലൈന്‍ നമ്പര്‍ തങ്ങളുടേതല്ലെന്ന് ആധാര്‍ അതോറിറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു ഉപയോക്താക്കൾ സേവ് ചെയ്യാത്ത നമ്പർ മൊബൈൽ ഫോണിൽ പ്രത്യക്ഷപ്പെട്ടത് വന്‍ വിവാദമായിരുന്നു. ഇത് കൂടാതെ ഹെല്‍പ് ലൈന്‍ നമ്പര്‍ എന്ന പേരില്‍ നല്‍കിയ നമ്പര്‍ തെറ്റാണെന്നും ആധാര്‍ അതോറിറ്റി വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button