KeralaLatest News

പെരുമ്പാമ്പിന്റെ ഇറച്ചി പാചകം ചെയ്തു കഴിക്കവെ നാലംഗസംഘം പിടിയില്‍

രണ്ടര കിലോ ഇറച്ചിയും ചാക്കില്‍ക്കെട്ടിയ നിലയില്‍ പെരുമ്പാമ്പിന്റെ തോലും ഉദ്യോഗസ്ഥർ കണ്ടെത്തി.

മലപ്പുറം : പെരുമ്പാമ്പിന്റെ ഇറച്ചി പാചകം ചെയ്തു കഴിക്കവെ നാലുപേര്‍ പിടിയില്‍.  വനത്തില്‍ ഉപേക്ഷിക്കാന്‍ കൊണ്ടുപോയ സംഘം പാമ്പിനെ കൊന്നു തിന്നുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് വനം ഉദ്യോഗസ്ഥർ നടത്തിയ പരിശോധയിൽ അമ്പായത്തൊടി ദിനേശ്, പുത്തന്‍പുരക്കല്‍ രതീഷ്, അമ്പലക്കുന്ന് പ്രദീപ്, ഇടവപ്പറമ്പില്‍ സതീഷ് എന്നിവരാണ് പിടിയിലായത്.

മലപ്പുറം നിലമ്പൂര്‍ അകമ്പാടം പൈങ്ങക്കോട് കോഴിക്കൂടിന് സമീപത്തു നിന്നു പിടികൂടിയ പെരുമ്പാമ്പിനെ. ദിനേശിന്റെ ബന്ധുവീട്ടില്‍ കറിവച്ച് മദ്യത്തിനൊപ്പം കഴിക്കവെയാണ് ഇവരെ പിടികൂടുന്നത്. പകുതിയിലേറെ പാമ്പിറച്ചിയും സംഘം കഴിച്ചിരുന്നു. അതേസമയം രണ്ടര കിലോ ഇറച്ചിയും ചാക്കില്‍ക്കെട്ടിയ നിലയില്‍ പെരുമ്പാമ്പിന്റെ തോലും ഉദ്യോഗസ്ഥർ കണ്ടെത്തി. മഞ്ചേരി ഫോറസ്റ്റ് കോടതിയില്‍ പ്രതികളെ ഹാജരാക്കും. ഷെഡ്യൂള്‍ ഒന്നില്‍പ്പെടുന്ന പെരുമ്പാമ്പിനെ കൊല്ലുന്നത് ഏഴു വര്‍ഷം വരെ തടവു വരെ തടവു കിട്ടാവുന്ന കുറ്റമാണ്.

Also read : മൂക്കിലും വായിലും ശക്തിയേറിയ പശയൊഴിച്ച്‌ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button