Food & CookeryLife Style

വെള്ളയപ്പത്തിനൊപ്പം ട്രൈ ചെയ്യാം പപ്പായ തക്കാളി കറി

ഇതുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത ഒന്നായിരിക്കും പപ്പായ തക്കാളി കറി. രാവിലെ ബ്രേക്ക്ഫാസ്റ്റിന് പ്രത്യേകിച്ച് വെള്ളയപ്പത്തിനൊപ്പം കഴിയ്ക്കാവുന്ന ഏറ്റവും നല്ല ഒരു കോമ്പിനേഷേനാണ് പപ്പായ തക്കാളി കറി. തയാറാക്കാന്‍ വളരെ എളുപ്പമുള്ള ഒന്നാണ് ഇത്. പപ്പായ തക്കാളി കറി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങള്‍

ചെറുതായി പഴുത്ത പപ്പായ – 1 കപ്പ്

ഇടത്തരം തക്കാളി – 7 എണ്ണo
പച്ചമുളക് – 3 നെടുകെ കീറിയത്
മഞ്ഞള്‍പ്പൊടി – 1/2 tsp
മുളകുപൊടി – 1 1/2 tsp
മല്ലിപ്പൊടി – 1 tsp
സാമ്പാര്‍ പൊടി – 1 tbs
കട്ടി തേങ്ങപ്പാല്‍ -3/4 കപ്പ്
ഉപ്പ് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്

താളിക്കാന്‍

കടുക് – 1/2 tsp, മുളക് – 4, ഉഴുന്നുപരിപ്പ് – 1 tsp
കറിവേപ്പില

തയാറാക്കുന്ന വിധം

പപ്പായ ചെറിയ ചതുരക്ഷണങ്ങള്‍ ആക്കുക. തക്കാളി കനം കുറച്ച് നീളത്തിലരിയുക. ചട്ടി ചൂടാക്കി എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ച് ഉഴുന്നുപരിപ്പ് മൂപ്പിച്ച് അതിലേക്ക് തക്കാളി, പപ്പായ, പച്ചമുളക് എന്നിവ ചേര്‍ത്ത് ഇളക്കി അടച്ചു വെച്ചു ചെറുതീയില്‍ 5 മിനുട്ട് വയ്ക്കുക. അപ്പോഴേക്കും തക്കാളി വെന്ത് ഉടയാന്‍ തുടങ്ങും. ഇപ്പോള്‍ പൊടികളെല്ലാം ചേര്‍ത്ത് വഴറ്റി രണ്ടു മിനുട്ട് വയ്ക്കുക. ഉപ്പും, ഒരു നുള്ളു പഞ്ചസാരയും  ചേര്‍ത്തിളക്കുക. ഇതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത ശേഷം വാങ്ങുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button