Life StyleFood & Cookery

ഉരുകിയ ഐസ്‌ക്രീം വീണ്ടും തണുപ്പിച്ച് കഴിച്ചാല്‍ സംഭവിക്കുന്നത് !

തണുപ്പാണ് ഇവയ്ക്ക് വളര്‍ന്ന് പെരുകാന്‍ എളുപ്പമുള്ള കാലാവസ്ഥ

ഐസ്‌ക്രീം എല്ലാവരുടെയും പ്രിയപ്പെട്ട ആഹാരമാണ്. അത് വീണ്ടും വീണ്ടും കഴിക്കണമെന്നും പലർക്കും തോന്നാറുമുണ്ട്. എന്നാൽ തണുപ്പ് പോയാൽ ഐസ്ക്രീമിന്റെ രുചിയും നഷ്ടപ്പെടും. ഫാമിലി പാക്ക് ഐസ്‌ക്രീം വീട്ടില്‍ വാങ്ങിയാല്‍ ആവശ്യത്തിന് കഴിച്ച ശേഷം അതുകൊണ്ടുതന്നെ നേരെ ഫ്രീസറിലേക്ക് വെക്കുന്ന പതിവാണ് കാണുന്നത്.

എല്ലാവര്‍ക്കുമായി വിളമ്പിക്കഴിയും വരെ മേശപ്പുറത്ത് ഇരുന്ന് ഉരുകിയ ഐസ്‌ക്രീമിന്റെ ബാക്കിയായിരിക്കും മിക്കവാറും വീണ്ടും തണുപ്പിക്കാനെടുത്ത് വയ്ക്കുക. എന്നാല്‍ ഇങ്ങനെ എടുത്തുവയ്ക്കുന്ന ഐസ്‌ക്രീം വീണ്ടും കഴിക്കുന്നത് ഗുരുതരമായ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കും.

ice-cream

പാലില്‍ കണ്ടുവരുന്ന ലിസ്റ്റീരിയ എന്ന ബാക്ടീരിയയ്ക്ക് വളരാനും പെരുകാനും ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് തണുപ്പ്. തണുപ്പിലിരുന്ന് ഈ ബാക്ടീരിയ പൂര്‍വ്വാധികം ശക്തി പ്രാപിക്കുന്നു. ഇത് കഴിക്കുന്നതിലൂടെ ഇവ നമ്മുടെ ശരീരത്തിലേക്കും കടക്കുന്നു.

ലിസ്റ്റീരിയ ബാക്ടീരിയ എന്താണ്

സാധാരണഗതിയില്‍ മണ്ണിലും ചിലയിനം മൃഗങ്ങളിലുമാണ് ലിസ്റ്റീരിയ ബാക്ടീരിയ കാണാറുള്ളത്. തിളപ്പിക്കാത്ത പാലിലും ഇവ കാണപ്പെടും. ഇവയാണ് പിന്നീട് ഐസ്‌ക്രീം പോലുള്ള പാലുത്പന്നങ്ങളില്‍എത്തുന്നത്. തണുപ്പാണ് ഇവയ്ക്ക് വളര്‍ന്ന് പെരുകാന്‍ എളുപ്പമുള്ള കാലാവസ്ഥ. പ്രത്യേകിച്ച് വീടുകളിലാണെങ്കില്‍ ഫ്രിഡ്ജിനകത്തായിരിക്കും ഇവയുടെ വാസം.

അസുഖം ബാധിക്കുന്നത് ചിലരെ

വയസ്സായവരേയും ഗര്‍ഭിണികളേയുമെല്ലാമാണ് ലിസ്റ്റീരിയ ഉണ്ടാക്കുന്ന അസുഖങ്ങള്‍ വേഗത്തില്‍ ബാധിക്കുക. പ്രതിരോധ ശക്തി കുറഞ്ഞവരിലാണ് പ്രധാനമായും ഇവ പ്രവര്‍ത്തിക്കുന്നത്. അതുപോലെ തന്നെ ശരീരം ക്ഷീണിച്ചിരിക്കുമ്പോഴും ലിസ്റ്റീരിയ എളുപ്പത്തില്‍ കടന്നുകൂടിയേക്കാം. ശസ്ത്രക്രിയകള്‍ കഴിഞ്ഞ് വിശ്രമത്തിലിരിക്കുന്നവരും, കാന്‍സര്‍, എച്ച്.ഐ.വി പോസിറ്റീവ്, കരള്‍ രോഗങ്ങള്‍, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളവരും ഇവയുടെ പ്രധാന ആകര്‍ഷണം തന്നെ.

ലിസ്റ്റീരിയ മൂലമുള്ള ഭക്ഷ്യവിഷബാധയെ എങ്ങനെ തിരിച്ചറിയാം?

പനി, കഴുത്തുവേദന, ക്ഷീണം, ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ് ലക്ഷണങ്ങള്‍. ചിലപ്പോള്‍ ഒന്നില്‍ കൂടുതല്‍ ലക്ഷണങ്ങളും ഒരാളില്‍ കാണാം. അവശനിലയിലുള്ളവരാണെങ്കില്‍ പനിയോ, ഛര്‍ദ്ദിയോ, വയറിളക്കമോ മതിയാകും ശരീരത്തെ അപകടാവസ്ഥയിലെത്തിക്കാന്‍. അതിനാല്‍ തന്നെ തണുത്ത പാലുത്പന്നങ്ങള്‍ ചൂട് കയറിയ ശേഷം വീണ്ടും തണുപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button