കുര്‍ണൂല്‍: ക്വാറിയില്‍ ജെലാറ്റിന്‍ സ്റ്റിക്ക് പൊട്ടിത്തെറിച്ച് നിരവധി തൊഴിലാളികൾക്ക് ദാരുണമരണം. ആന്ധ്രാപ്രദേശില്‍ കുര്‍ണൂല്‍ ജില്ലയിലെ ആളുരു മണ്ഡലില്‍ ഗ്രാനൈറ്റ് പൊട്ടിക്കുന്നതിനായി ഉപയോഗിച്ച ജെലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ച് ഒൻപതു തൊഴിലാളികളാണ് മരിച്ചത്. ആറു പേര്‍ക്കു പരിക്കേറ്റതായി റിപ്പോർട്ട്.
ബിഹാര്‍, പഞ്ചാബ് എന്നിവിടങ്ങളില്‍നിന്നുള്ള ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. അഞ്ചു തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.സ്ഫോടനസമയത്ത് 15 പേരായിരുന്നു പണിസ്ഥലത്തുണ്ടായിരുന്നതെന്നും മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Also read : പ്രണയനൈരാശ്യം സൗദിയില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്തു
Post Your Comments