![](/wp-content/uploads/2018/08/gauri-lankesh-facebook_650x-1.jpg)
ബെംഗളൂരു: ഗൗരി ലങ്കേഷിന്റെ വധക്കേസില്‍ ഏറെ നിര്‍ണായകമായേക്കാവുന്ന സുപ്രധാന തെളിവ് പൊലീസ് കണ്ടത്തി. കൊലയാളികള്‍ ഉപയോഗിച്ചതെന്നു കരുതുന്ന രണ്ടു ബൈക്കുകളാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. കേസില്‍ പിടിയിലായ എച്ച്.എല്‍. സുരേഷിന്റെ ബന്ധുക്കളുടെ താമസ സ്ഥലങ്ങളില്‍ നിന്നാണ് രണ്ട് ബൈക്കും കണ്ടെത്തിയത്. എന്നാല്‍ കൊലപാതകം നടത്താന്‍ ഈ ബൈക്കുകളാണ് ഉപയോഗിച്ചതെന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
Post Your Comments