Latest News

ശരിയായ മേല്‍വിലാസം ഇല്ലാത്തതിനാൽ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സാ ധനസഹായം പോസ്‌റ്റോഫീസുകളില്‍ കെട്ടിക്കിടക്കുന്നു

അതുകൊണ്ടുതന്നെ ഈ മേല്‍വിലാസക്കാരെ കണ്ടെത്താന്‍ കഴിയാതെ

മാവുങ്കാല്‍: ശരിയായ മേല്‍വിലാസം ഇല്ലാത്തതിനാൽ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സാ ധനസഹായം പല പോസ്റ്റോഫീസുകളിലും കെട്ടിക്കിടക്കുന്നു. ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസില്‍ നിന്നും അയച്ച ചികിത്സാ ധനസഹായമാണ് മേല്‍വിലാസം വ്യക്തമല്ലാത്തതിനാല്‍ പോസ്റ്റോഫീസില്‍ കെട്ടിക്കിടക്കുന്നത്.

ALSO READ: ക്യാന്‍സര്‍ രോഗിക്ക് ദുബായ് കിരീടാവകാശിയുടെ കാരുണ്യം, അഞ്ചര കോടി രൂപ സഹായം

അഞ്ഞൂറോളം മണിയോര്‍ഡറുകളാണ് ആനന്ദാശ്രമം പോസ്റ്റോഫീസില്‍ മാത്രം കെട്ടിക്കിടക്കുന്നത്.
ആളിന്റെ പേരും ആനന്ദാശ്രമം പി ഒ എന്ന സ്ഥലപ്പേരും മാത്രമാണ് മേല്‍വിലാസമായിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ മേല്‍വിലാസക്കാരെ കണ്ടെത്താന്‍ കഴിയാതെ പോസ്റ്റുമാന്‍മാര്‍ കുഴങ്ങുകയാണ്. നാട്ടുകാര്‍ക്ക് പോലും മേല്‍വിലാസം തിരിച്ചറിയാന്‍ കഴിയുന്നില്ല. ഇതേ കാരണത്താൽ തന്നെ
സര്‍ക്കാര്‍ അനുവദിച്ച ചികിത്സാ സഹായം ലഭിക്കാതെ നിരവധി എന്‍ഡോസള്‍ഫാന്‍ ബാധിത വലയുകയാണ്

Share
Leave a Comment