Latest NewsKerala

ഇരുനിലകെട്ടിടം തകര്‍ന്നിടത്ത് ദുരന്തനിവാരണ സേന തെരച്ചില്‍ നിര്‍ത്തി

പാലക്കാട്:  പാലക്കാട് മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപം സ്ഥിതി ചെയ്തിരുന്ന മൂന്നുനില കെട്ടിടം തകര്‍ന്നു വീണ സ്ഥലത്ത് നടത്തിവന്നിരുന്ന തെരച്ചില്‍ ദുരന്തനിവാരണ സേന അവസാനിപ്പിച്ചു. ശനിയാഴ്ച രാവിലെ വീണ്ടും തെരച്ചില്‍ നടത്തുമെന്ന് ദുരന്തനിവാരണ സേന അറിയിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് നഗരത്തെ നടുക്കിയ അപകടം നടന്നത്. കെട്ടിടത്തില്‍ അറ്റകുറ്റപ്പണികള്‍ നടന്നു വരികയായിരുന്നു. അപകടം നടക്കുമ്പോൾ ഇരുപതോളം പേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നു. ഉടന്‍ തന്നെ കെട്ടിടാവശിഷ്ടത്തില്‍ നിന്നും പരിക്കേറ്റവരെ പുറത്തെടുത്തു. പത്ത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

Also Read: നടിയെ ആക്രമിച്ച കേസ് : പ്രോസിക്യൂട്ടറെ മാറ്റണമെന്ന ഹർജിയുമായി അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങൾ

അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതിനാണ് തെരച്ചില്‍ തുടരുന്നത്. ആരെയും കാണാതായത് സംബന്ധിച്ച  വിവരമോ പരാതികളൊ ഇതുവരെ  പൊലീസിന്  ലഭിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button