അബുദാബി: പൊതുമാപ്പിന്റെ ആദ്യ ദിവസമായ ബുധനാഴ്ച അവീര്‍ കേന്ദ്രത്തില്‍ 1534 അപേക്ഷകൾ സ്വീകരിച്ചു. ആദ്യ ദിവസം തന്നെ ഇവിടെ നിന്ന് 326 പേർക്ക് എക്‌സിറ്റ് പെര്‍മിറ്റ് ഇഷ്യു ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. അമര്‍ സെന്റര്‍ വഴി 416 പോര്‍ പുതിയ വിസയിലേക്ക് മാറുവാനുള്ള നടപടി ക്രമങ്ങള്‍ പൂർത്തിയാക്കി. സന്ദര്‍ശക വിസയിലെത്തി രാജ്യത്ത് തങ്ങിയവരും, വീട്ടുജോലിയ്ക്ക് എത്തിയ സ്ത്രീകളുമാണ് പൊതുമാപ്പ് കേന്ദ്രത്തില്‍ കൂടുതലായും എത്തിയതെന്നും അധികൃതർ അറിയിച്ചു. കൂടാതെ ജിഡിആര്‍എഫ്‌എ ദുബായിയുടെ അമര്‍ ടോള്‍ഫ്രീ നനമ്പറിൽ 7000അന്വേഷണ കോളുകളാണ് വന്നത്.
Read also: പൊതുമാപ്പ് ലഭിക്കുന്ന മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കും; മുഖ്യമന്ത്രി
Post Your Comments