KeralaLatest News

ജനങ്ങളെ ആശങ്കയിലാഴ്ത്തി ഇടുക്കി അണക്കെട്ട് ജലനിരപ്പ് ഉയരുന്നു

തൊടുപുഴ:  ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.12 അടിയായി ഉയര്‍ന്നു. തിങ്കളാഴ്ച രാത്രിയില്‍ ജലനിരപ്പ് 2395 അടിയായതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് 48 മണിക്കൂറുകള്‍ക്കു ശേഷമാണ് ഒരടി വെള്ളം കൂടിയത്.  2397 അടിയായാല്‍ പരീക്ഷണാര്‍ഥം ഷട്ടര്‍ തുറക്കാനാണ് (ട്രയല്‍) തീരുമാനം.മുന്‍കാലങ്ങളില്‍ 2,403 അടിയായാല്‍ മാത്രമെ അണക്കെട്ടു തുറക്കാറുണ്ടായിരുന്നുള്ളു.

രണ്ടു തവണ മാത്രമെ അണക്കെട്ട് തുറന്നു വെള്ളം ഒഴുക്കി കളഞ്ഞിട്ടുള്ളു. ഇന്നലെ രാത്രി 9 മണിയോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് 2396 അടി കടന്നത്. ജലനിരപ്പ് 2395 ല്‍ നിന്നും 2396 ലെത്താന്‍ 48 മണിക്കൂറെടുത്ത പശ്ചാത്തലത്തില്‍ ഉടന്‍ അണക്കെട്ട് തുറക്കേണ്ടി വരില്ലെന്നാണ് നിഗമനം . 2403 അടിയാണ് അണക്കെട്ടിന്റെ ആകെ സംഭരണ ശേഷി.

Also Read : ആശങ്ക ഉയര്‍ത്തി ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396 അടി പിന്നിട്ടതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വൈദ്യുതി മന്ത്രി ഇന്ന് അണക്കെട്ട് സന്ദര്‍ശിക്കും. തുടര്‍ന്ന് മന്ത്രിയുടെ സാനിദ്ധ്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത് കളക്ട്രേറ്റില്‍ അവലോകന യോഗം ചേരും. ട്രയല്‍ റണ്‍ ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ യോഗത്തില്‍ തീരുമാനിക്കും. ഇതിനിടെ മഴ മാറി നില്‍ക്കുന്നതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ ഗണ്യമായ കുറവുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button