ഇന്ന് വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്ക് അവധി. കനത്ത മഴയെ തുടര്‍ന്നാണ് ആലപ്പുഴയില്‍ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അതേസമയം സംസ്ഥാനത്ത് രണ്ടു ദിവസേത്തേക്ക് കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
രണ്ടു ദിവസംകൊണ്ട് വ്യാപക നാശനഷ്ടങ്ങളാണ് മഴയെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായത്. തീരദേശത്ത് വ്യാപക കടലാക്രമണവുമുണ്ട്. ട്രെയിനുകള്‍ വൈകിയോടുകയാണ്. മഴ കനത്തതോടെ എല്ലാ വകുപ്പുകള്‍ക്കും സര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം നല്‍കി. സ്ഥിതിഗതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് വിലയിരുത്തുന്നുണ്ട്.
Also Read : കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 10 മരണം, ആയിരക്കണക്കിന് പേരെ മാറ്റിപ്പാര്‍പ്പിച്ചു
തിരുവനന്തപുരം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കനത്തമഴയാണ് ലഭിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ മലയോരമേഖലയിലടക്കം വന്‍നാശമുണ്ടായി. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. അഞ്ഞൂറിലധികം വീടുകള്‍ക്ക് നാശമുണ്ട്. ഇടിമിന്നലില്‍ ചിലര്‍ക്ക് പരിക്കേറ്റു. എല്ലാ താലൂക്കിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ആലപ്പുഴയില്‍ കടലാക്രമണം രൂക്ഷമായി.
Post Your Comments