റിയാദ്: ഏഴു മാസത്തിനിടെ സൗദിയില്‍ നിയമലംഘത്തിന് പിടിയിലായവരുടെ കണക്കുകൾ പുറത്ത് 14.8 ലക്ഷം പേരാണ് നിയമലംഘത്തിന് പിടിയിലായത്. ഇതില്‍ 11.2 ലക്ഷം പേരാണ് ഇഖാമ (തിരിച്ചറിയല്‍ രേഖ) ഇല്ലാത്തതിന് പിടിയിലായത്. തൊഴില്‍ നിയമ ലംഘനത്തിന് 2.4 ലക്ഷം പേരാണ് പിടിയിലായത്.
ALSO READ: സൗദിയിൽ പ്രത്യേക കോടതികൾ സ്ഥാപിച്ചു
അനധികൃത മാര്‍ഗത്തിലൂടെ രാജ്യത്തേക്ക് നുഴഞ്ഞുകയറിയ 1.16 ലക്ഷം പേരെയും പിടികൂടിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇതില്‍ 54 ശതമാനം യെമനികളും 43 ശതമാനം ഇതോപ്യന്‍ വംശജരുമാണ്. ശേഷിച്ച മൂന്ന് ശതമാനം മറ്റു രാജ്യക്കാരും. രാജ്യത്തേയ്ക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 28,427 പേരെയാണ് ഏഴു മാസത്തിനിടെ സേന പിടികൂടിയത്. ആഭ്യന്തര മന്ത്രാലയം നവംബര്‍ 15 മുതല്‍ ജൂലൈ 26 വരെ നടത്തിയ പരിശോധനകളിലാണ് 14,83,009 പേര് പിടിയിലായത്
Post Your Comments