Kerala

അംഗന്‍വാടികളെ ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

സംസ്ഥാനത്തെ അംഗന്‍വാടികളെ ഹൈടെക് ആക്കി മാറ്റുമെന്ന് ആരോഗ്യ, സാമൂഹികനീതി വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. വനിതാ ശിശു വികസന വകുപ്പും ആരോഗ്യവകുപ്പും സംഘടിപ്പിക്കുന്ന ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ടാഗോര്‍ തിയേറ്ററില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

Read also: കേരളത്തിന് യു.പി.യില്‍ ആദരം : ഇ.എം.എ. ലീഡര്‍ഷിപ്പ് അവാര്‍ഡ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഏറ്റുവാങ്ങി

കേരളത്തിലെ ശിശു-മാതൃ മരണ നിരക്കുകള്‍ കുറയ്ക്കാന്‍ അംഗന്‍വാടികളിലൂടെ നടക്കുന്ന ബോധവത്കരണത്തിന് സാധിച്ചിട്ടുണ്ട്. മാതൃമരണ നിരക്ക് 70 ശതമാനം കുറയ്ക്കണമെന്ന് കേന്ദ്രം പ്രഖ്യാപിച്ചപ്പോള്‍ സംസ്ഥാനത്ത് 67 ശതമാനമായിരുന്നു. ഇപ്പോള്‍ അത് 47 ശതമാനമായി കുറഞ്ഞു. ഇനിയും കുറയ്ക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. മാതൃ-ശിശു മരണ നിരക്ക് കുറയ്ക്കാന്‍ ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനൊപ്പം ഇവിടെ നിലനില്‍ക്കുന്ന പലതരം അന്ധവിശ്വാസങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്താന്‍ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരും തയാറാകണമെന്നും മന്ത്രി പറഞ്ഞു.

വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാ ഗോപാല്‍, എന്‍.എച്ച്.എം ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, എന്‍.എച്ച്.എം പ്രോഗ്രാം ഓഫീസര്‍ ഡോ. നീതു വിജയന്‍, ഡോ. രാജ്‌മോഹന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. സാമൂഹിക നീതി, വനിതാ -ശിശു വികസന വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ സ്വാഗതവും വനിതാ -ശിശു വികസന വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലിക് നന്ദിയും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button