നമ്മുടെ എല്ലാവരുടെയും പരാതിയാണ് വരവിനെക്കാള്‍ ചിലവ് എന്നത്. കയ്യില്‍ പത്തു കാശ് വന്നാല്‍ പല ആവശ്യങ്ങളിലൂടെ ഇരട്ടി ചിലവാകുന്നുവെന്നു പറയാത്തവര്‍ വിരളമായിരിക്കും. അങ്ങനെ പരാതി പറയുന്നവരുടെ ശ്രദ്ധയ്ക്ക്… നമ്മുടെ ചില ശീലങ്ങളാണ് ഐശ്വര്യം അകലാന്‍ കാരണം.
*ദിവസവും രാവിലെ പുതിയ പൂക്കള്‍ ദൈവത്തിനു സമര്‍പ്പിയ്ക്കാം. പഴയ പൂക്കള്‍ മാറ്റുക, ഇത് നെഗറ്റീവ് എനര്‍ജിയുണ്ടാക്കും.
*വീട് ദിവസവും വൃത്തിയാക്കുക, അനാവശ്യമായവ നീക്കുക. ഇവ അടിഞ്ഞു കൂടിക്കിടക്കുന്നത് ലക്ഷ്മീദേവിയെ പടിയ്ക്കു പുറത്തു നിര്‍ത്തും.
*പാലുള്‍പ്പെടെയുള്ള യാതൊരു പാലുല്പന്നങ്ങളും തുറന്നു വയ്ക്കരുത്. എപ്പോഴും അടച്ചു സൂക്ഷിയ്ക്കുക.
*വീട്ടിലെ പൂജാമുറിയ്ക്കു സമീപം ചെരിപ്പുകളോ സോക്സോ സൂക്ഷിയ്ക്കരുത്. ചെരിപ്പു കഴിവതും പുറത്തു വയ്ക്കുക.
*വീടിനുള്ളില്‍ സസ്യങ്ങള്‍ വളര്‍ത്തുന്നത് ഐശ്വര്യദായകമാണ്. മുള്ളുള്ള സസ്യങ്ങള്‍ വീടിനുള്ളില്‍ വയ്ക്കുകയുമരുത്.
*തുളസി വീട്ടില്‍ നല്ലതു തന്നെ. എന്നാല്‍ ഇതൊരിയ്ക്കലും തെക്കുഭാഗത്തു വയ്ക്കരുത്.
*വീടിന്റെ കിഴക്കുഭാഗത്ത് ആല്‍മരം പാടില്ല. ഇത് ഐശ്വര്യത്തിന് തടസം നില്ക്കും.
Post Your Comments