Latest NewsInternational

ഒപ്റ്റിക്കൽ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹം വിക്ഷേപിച്ച് ചൈന

ബെയ്ജിങ്ങ്: ഒപ്റ്റിക്കൽ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹം വിക്ഷേപിച്ച് ചൈന. വടക്കന്‍ ഷാന്‍സി പ്രവിശ്യയില്‍ തായ്‌വാന്‍ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും രാവിലെ 11 മണിക്ക് ലോംഗ് മാര്‍ച്ച് 4 ബി എന്ന റോക്കറ്റില്‍ ഘടിപ്പിച്ചാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഗാവോഫെന്‍ 11ന്റെ വിക്ഷേപണം വിജയകരമായിരുന്നുവെന്ന് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. 282 ആമത്തെ പ്രാവശ്യമാണ് ലോംഗ് മാര്‍ച്ചില്‍ ഘടിപ്പിച്ച് ഉപഗ്രഹം വിക്ഷേപിക്കുന്നത്.

ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി നടത്തിപ്പിന് വിവരങ്ങള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയും രാജ്യത്തെ ഏറ്റവും വലിയ ഭൗമ നിരീക്ഷണ പദ്ധതിയുടെ ഭാഗവുമായാണ്. ചൈന ഉപഗ്രഹം വിക്ഷേപിച്ചത്. ഭൂപ്രദേശ സര്‍വ്വേ, നഗര ആസൂത്രണം, റോഡ് നെറ്റ് വര്‍ക്ക് ഡിസൈന്‍,കാര്‍ഷികാവശ്യങ്ങള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്കാണ് ഗാവോഫെന്‍ ഉപയോഗിക്കുക.

Also read :വിമാനം തകര്‍ന്നു വീണു : യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button