പത്തനംതിട്ട : പത്തനംതിട്ട മുക്കൂട്ട്ത്തറയില് നിന്നും നാല് മാസം മുമ്പ് കാണാതായ ജെസ്ന ജയിംസിന്റെ തിരോദാനം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തല്‍. ദുരൂഹസാഹചര്യത്തില്‍ കാണാതായ ജെസ്ന മരിയ ജെയിംസ് അടിമാലിയില്‍ വന്നിരുന്നതായാണ് പുതിയ വിവരം ലഭിച്ചിരിക്കുന്നത്. ഒരു ടാക്സി ഡ്രൈവറാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ജെസ്നയുമായി രൂപസാദൃശ്യമുള്ള പെണ്‍കുട്ടിയെ മൂന്നു മാസം മുന്‍പ് താനാണ് ടാക്സി സ്റ്റാന്‍ഡില്‍നിന്ന് മറ്റൊരു സ്ഥലത്ത് എത്തിച്ചതെന്നാണു വെളിപ്പെടുത്തല്‍. പത്രങ്ങള്‍ വായിക്കാതിരുന്നതിനാല്‍ തിരോധാനത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നാണ് ഡ്രൈവറുടെ നിലപാട്. എന്നാല്‍ ഇക്കാര്യം പൊലീസ് വിശ്വസിച്ചിട്ടില്ല.
Read also : ജെസ്ന തിരോധാനം ; അന്വേഷണ സംഘം വീണ്ടും ബംഗളൂരുവിൽ
കഴിഞ്ഞദിവസങ്ങളില്‍ മാത്രമാണു ജെസ്നയുടെ പടവും വാര്‍ത്തയും ശ്രദ്ധയില്‍പ്പെട്ടത്. അപ്പോഴാണ് തന്റെ കാറില്‍ ഇതേ രൂപസാദൃശ്യമുള്ള പെണ്‍കുട്ടി കാറില്‍ സഞ്ചരിച്ച കാര്യം ഓര്‍ത്തത്. ഉടനെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നുവെന്നാണ് ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
Post Your Comments