Latest NewsKerala

ഡാം തുറക്കുമ്പോള്‍ മീൻ പിടിക്കാൻ ശ്രമിച്ചാല്‍ അറസ്റ്റ് ചെയ്യും: മറ്റ് ജില്ലകളിൽ നിന്നുള്ളവ‍ർക്ക് പ്രവേശനമില്ല, സുരക്ഷ കർശനമാക്കി :കണ്‍ട്രോള്‍ റൂം തുറന്നു

ആദ്യം കിടപ്പ് രോഗികൾ, ഭിന്നശേഷിക്കാർ, കുട്ടികൾ, സ്ത്രീകൾ എന്നീ ക്രമത്തിലായിരിക്കും ജനങ്ങളെ ക്യാമ്പിലേക്ക് മാറ്റുക

ഇടുക്കി: ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ഡാം തുറക്കുന്നതിന് മുന്നോടിയായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതോടെ ഇടുക്കിയിൽ കനത്ത ജാഗ്രത. ജലനിരപ്പ് 2,395.26 അടിയിലെത്തിയതോടെയാണ് കെഎസ്ഇബി ജാഗ്രത നി‍ർദ്ദേശം നൽകിയത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചെങ്കിലും മഴ കുറഞ്ഞാൽ ഡാം തുറക്കില്ലെന്ന് ജില്ല ഭരണകൂടം അറിയിച്ചു.ഡാം തുറന്ന് വിടുന്പോൾ മീൻ പിടിക്കാൻ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ജില്ല കളക്ടർ അറിയിച്ചു. വിനോദ സഞ്ചാരികളെയും വിലക്കും. മുന്നറിയിപ്പ് മറികടന്നും പെരിയാറിൽ മീൻ പിടിക്കാൻ സാധ്യതയുള്ളവരെ കരുതൽ തടങ്കലിൽ വയ്ക്കുമെന്നും ജില്ല കളക്ടർ അറിയിച്ചു. .

വെള്ളം കയറുന്ന മേഖലകളിൽ വൈദ്യുത വിളക്കുകൾ സ്ഥാപിക്കുന്ന ജോലികളും ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. മുന്നോരുക്കങ്ങൾ കാര്യക്ഷമമാണെന്നും ഡാം തുറന്നാലും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാഭരണകൂടം അറിയിച്ചു. ഡാം തുറന്നാൽ മറ്റ് ജില്ലകളിൽ നിന്നുള്ളവ‍ർക്ക് അത്യാവശ്യത്തിനല്ലാതെ ചെറുതോണി മേഖലയിൽ പ്രവേശനം അനുവദിക്കില്ല. ഇടുക്കി ഡാമിന്റെ പരമാവധി സംഭരണശേഷിയിലേക്ക് ഇനി 8 അടിയുടെ കുറവ് മാത്രമാണ്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതോടെ കണ്‍ട്രോൾ റൂം തുറന്നിട്ടുണ്ട്.

അധികൃതര്‍ സ്ഥിതിഗതികൾ വിലയിരുത്തും. അതേസമയം ജാഗ്രത നിർദ്ദേശം സാങ്കേതിക നടപടിക്രമം മാത്രമാണെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. ജനപ്രതിനിധികൾക്കൊപ്പം പഞ്ചായത്ത്, റവന്യൂ ഉദ്യോഗസ്ഥർ ഈ വീടുകളിലെത്തി നോട്ടീസ് നൽകി. പെരിയാറിൽ ജലനിരപ്പ് ഉയർന്നാൽ ആദ്യം കിടപ്പ് രോഗികൾ, ഭിന്നശേഷിക്കാർ, കുട്ടികൾ, സ്ത്രീകൾ എന്നീ ക്രമത്തിലായിരിക്കും ജനങ്ങളെ ക്യാമ്പിലേക്ക് മാറ്റുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button