തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ മന്ത്രിമാരുടെയും സ്വത്തുവിവരങ്ങൾ പുറത്തുവിട്ടു. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്‍റെ മാസവരുമാനം 79,354 രൂപയാണ്. 2.20 ലക്ഷത്തിന്‍റെ സ്വര്‍ണ്ണം സ്വർണം ,നിക്ഷേപങ്ങളിലായി 22.77 ലക്ഷം , സ്വന്തമായി 95 സെന്‍റ് സ്ഥലം എന്നിവയാണ് മുഖ്യമന്ത്രിക്കുള്ളത്.
മന്ത്രിസഭയിലെ ഏക കോടീശ്വരന്‍ എകെ ബാലനാണ് ആരോഗ്യ ഡയറക്ടറായി വിരമിച്ച ഭാര്യ ഡോ.പികെ ജമീലയുടെ പെന്‍ഷന്‍ അടക്കം കൂട്ടിയാല്‍ എകെ ബാലന്‍റെ മാസവരുമാനം 2.17 ലക്ഷംവരും. 11 ലക്ഷത്തിന്‍റെ സ്വർണം , 2.35 കോടിയുടെ നിക്ഷേപം , 27 സെന്‍റ് ഭൂമി എന്നിവയാണ് ഇദ്ദേഹത്തിനുള്ളത്.
Read also:സൈബര്‍ ആക്രമണങ്ങള്‍ക്ക് തടയിടാൻ പ്രത്യേക സെല്‍
മന്ത്രിമാരും നല്‍കിയപ്പോള്‍ ശമ്പളവും അവലൻസുകളും മറ്റെല്ലാ ആനുകൂല്യങ്ങളും ചേർത്ത് ആകെ 98,640 രൂപ മാസവരുമാനം ഉണ്ടെന്നാണ് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറയുന്നത്. എന്നാല്‍ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന്‍റെ പേരില്‍ ഭൂമിയോ സ്വര്‍ണ്ണമോ ഇല്ല. ഐസക്കിന്‍റെ മാസവരുമാനം 55,000 രൂപയാണ്. 1.40 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. അതേസമയം തന്‍റെ മാസവരുമാനം വെറും 1000 രൂപയാണെന്ന് പറയുന്നത് കടന്നപ്പള്ളി രാമചന്ദ്രൻ. തങ്ങളുടെ മാസശമ്പളം മാസവരുമാനമായി എല്ലാ
വാഹനങ്ങളുടെ കാര്യത്തിലേക്ക് വരുമ്പോള്‍ മന്ത്രിസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, ജി സുധാകരന്‍ എം.എം.മണി, ടി.പി.രാമകൃഷ്ണൻ, പി.തിലോത്തമൻ എന്നിവർക്ക് സ്വന്തമായി വാഹനമില്ല. ഇതേ സമയം മാത്യു ടി.തോമസ്, കെ.രാജു എന്നിവർക്കു മൂന്നു വണ്ടികളുണ്ടെന്ന് പറയുന്നു. ബാക്കി മന്ത്രിമാര്‍ക്ക് ഒരു വണ്ടിവീതമുണ്ട്. കയ്യില്‍ സ്വര്‍ണ്ണം കൂടുതല്‍ എകെ ശശീന്ദ്രന്‍റെ കയ്യിലാണ് 7.10 ലക്ഷത്തിന്‍റെ സ്വര്‍ണ്ണം. രണ്ടാം സ്ഥാനത്ത് സി.രവീന്ദ്രനാഥ്. ടി.പി.രാമകൃഷ്ണനും കെ.ടി.ജലീലിനും സ്വർണമില്ല.
കെ.ടി.ജലീലന് 1.10 കോടി രൂപയുടെയും എ.സി. മൊയ്തീന് 70 ലക്ഷത്തിന്റെയും സുധാകരന് 57 ലക്ഷത്തിന്റെയും മാത്യു ടി.തോമസിന് 51 ലക്ഷത്തിന്റെയും ഇൻഷുറൻസുണ്ട്. മുഖ്യമന്ത്രിക്കും ഒൻപതു മന്ത്രിമാർക്കും ഇൻഷുറൻസില്ല.
Post Your Comments