ദുബായ്•ബാഴ്സലോണയിലേക്ക് പോകുന്ന യു.എ.ഇ പൗരന്മാര്ക്ക് മുന്നറിയിപ്പുമായി ബാഴ്സലോണയിലെ യു.എ.ഇ എംബസി. നഗരത്തില്‍ വ്യാപകമായ പ്രതിഷേധങ്ങളുടെയും ഗതാഗത തടസങ്ങളുടെയും പശ്ചാത്തലത്തിലാണ് നടപടി.
ബാഴ്സലോണയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തുന്നതിന് മുന്‍പ് തന്നെ ആവശ്യമായ യാത്രാക്രമീകരണങ്ങള്‍ ചെയ്തിരിക്കണം. ബാഴ്സലോണയില്‍ നിന്ന് യു.എ.ഇയിലേക്ക് തിരിച്ചുവരാനിരിക്കുന്നവര് കഴിവതും നേരത്തെ വിമാനത്താവളത്തില്‍ എത്തണമെന്നും എംബസി നിര്‍ദ്ദേശിച്ചു.
എന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാല്‍ പൗരന്മാര്ക്ക് കോണ്‍സുലേറ്റ് ജനറലിനെ +34 932408550 അല്ലെങ്കില്‍ +34 669444444 എന്ന നമ്പരില്‍ ബന്ധപ്പെടാം.
യൂബറിനെതിരെ ടാക്സി ഡ്രൈവര്‍മാര്‍ നടത്തുന്ന സമരം നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമാക്കിയിരിക്കുകയാണ്. ഇത് മൂലം പല വിമാനത്താവളങ്ങളിലും ടാക്സി സര്‍വീസ് ലഭ്യമല്ല.
Post Your Comments