ദുബായ് : ദുബായിലെ അഞ്ച് ഫെഡറല്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥര്‍ക്ക് ഷെയ്ഖ് മൊഹമ്മദ് കര്‍ശന മുന്നറിയിപ്പ് നല്‍കി. ഫെഡറല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ മോശം പ്രകടനം കാഴ്ചവെച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ദുബായ് ഭണാധികാരി ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും കര്‍ശന മുന്നറിയിപ്പ് നല്‍കിയത്.
ഫെഡറല്‍ വകുപ്പിലെ 40 ഡിപ്പാര്‍ട്ട്‌മെന്റിലെ 60 ശതമാനം ഉദ്യോഗസ്ഥരും ജോലിക്കാര്യത്തില്‍ വളരെ മോശം പ്രകടനം കാഴ്ചവെയ്ക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ട്.
Read Also : ദുബായ് ഭരണാധികാരി ദുബായിലെ ജോലിക്കാര്‍ക്ക് വമ്പന്‍ ബോണസ് പ്രഖ്യാപിച്ചു
ഇവരുടെ പ്രകടനം മികച്ചതാക്കാന്‍ ഇവര്‍ക്ക് ആറ് മാസത്തെ സമയം ഷെയ്ഖ് മൊഹമ്മദ് അനുവദിച്ച് നല്‍കിയിട്ടുണ്ട്. സമയം അനുവദിച്ചിട്ടും പ്രകടനം നന്നാക്കാന്‍ സാധിക്കാത്തവരെ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നതടക്കമുള്ള നടപടിയിലേയ്ക്ക് കടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Post Your Comments