India

കഴിഞ്ഞ ആഴ്ചയാണ് ഒളിച്ചോടി കല്യാണം കഴിച്ചത്, എങ്ങനെ ലീക്ക് ആയെന്ന് അറിയില്ല; സോഷ്യൽ മീഡിയയിൽ വൈറലായ വിവാഹചിത്രത്തെക്കുറിച്ച് സാമന്ത

സിനിമാതാരങ്ങളോട് ആളുകൾക്ക് ഇഷ്ടവും ആരാധനയും തോന്നുന്നത് സ്വാഭാവികമാണ്. പണ്ട് ഇഷ്ടതാരത്തിന്റെ ചിത്രം സിനിമാ മാഗസിനുകളില്‍ നിന്ന് വെട്ടി സൂക്ഷിക്കുകയായിരുന്നുവെങ്കിൽ ഇപ്പോൾ സ്വന്തം ഫോട്ടോ സെലിബ്രിറ്റികൾക്കൊപ്പം വെട്ടിച്ചേർത്താണ് ആരാധകർ സന്തോഷിക്കുന്നത്. എന്നാൽ ആരാധകന്റെ അത്തരമൊരു സ്‌നേഹത്തില്‍ ഇത്തവണ പണികിട്ടിയിരിക്കുന്നത് തെന്നിന്ത്യന്‍ താരസുന്ദരി സാമന്തയ്ക്കാണ്.

Read also: ആ ലിപ്‌ലോക്ക് രംഗത്തെക്കുറിച്ച് നടി സാമന്ത

സാമന്തയുടെ ആരാധകരിലൊരാൾ താരത്തിന്റെ കല്യാണചിത്രത്തില്‍നിന്ന് ഭര്‍ത്താവ് നാഗചൈതന്യയെ വെട്ടിമാറ്റി സ്വന്തം ചിത്രം അതോടൊപ്പം ചേര്‍ത്തു. ഈ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ ചിലര്‍ അത് സമന്തയുടെ ശ്രദ്ധയില്‍ പെടുത്തി. ഉടൻ തന്നെ താരം ഈ ചിത്രം ഷെയർ ചെയ്‌തു. ‘കഴിഞ്ഞ ആഴ്ച ഒളിച്ചോടി. ചിത്രം എങ്ങിനെ ചോര്‍ന്നുവെന്ന് അറിഞ്ഞൂടാ. ആദ്യ കാഴ്ചയില്‍ മൊട്ടിട്ട പ്രണയമായിരുന്നു.’ എന്നൊരു കുറിപ്പും ഈ ചിത്രത്തോടൊപ്പമുണ്ടായിരുന്നു. എന്തായാലും സാമന്തയുടെ മറുപടി ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

shortlink

Post Your Comments


Back to top button