ദുബായ്: ആഗസ്റ്റ് ഒന്നുമുതല്‍ യു എ ഇയില്‍ പൊതുമാപ്പ് ആരംഭിക്കും. ഇതിനായി ദുബായിലെ അല്‍ അവീറില്‍ ആംനെസ്റ്റി സെന്റര്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേകമായി രണ്ട് ടെന്റുകളാണുള്ളത്. ഒക്ടോബര്‍ 31 വരെയാണ് ഇവിടെ പൊതുമാപ്പ്. ദുബായ് പോലീസിന്റെ പ്രതിനിധികളും മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പ്രതിനിധികളും ആംനെസ്റ്റി സെന്ററിലുണ്ടാകും.
Also Read: ഹജ്ജ് അനുമതി രേഖയില്ലാതെ മക്കയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് കിട്ടുന്നത് എട്ടിന്റെ പണി
ശിക്ഷയോ പിഴയോ ഇല്ലാതെ തന്നെ അനധികൃത താമസക്കാര്‍ക്ക് യു.എ.ഇയിൽ നിന്നും നാട്ടിലേയ്ക്ക് പോകാൻ സൗകര്യമൊരുക്കുകയാണ് പൊതുമാപ്പിന്റെ ലക്ഷ്യം. രാജ്യത്തേക്ക് ഒളിച്ചുകടന്നതുമായി ബന്ധപ്പെട്ട കേസുകള്‍ തീര്‍ക്കുന്നതിനും ഇവിടെ സൗകര്യമുണ്ടാകും.
Post Your Comments