ഇടുക്കി : ഇടുക്കി ഡാം പ്രദേശത്ത് കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. ജലനിരപ്പ് 2395 അടി ആയതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. രാത്രി എട്ട് മണിക്ക് എടുത്ത കണക്കില്‍ 2394.96 അടിയായിരുന്നു ജലനിരപ്പ്. 2395 ല്‍ ജലനിരപ്പ് എത്താന്‍ ഇനി വേണ്ടത് 0.04 അടി മാത്രമാണ്. ഇന്നു മൂന്നുമണിവരെയുള്ള കണക്കുകള്‍ പ്രകാരം 2394.80 അടിയായിരുന്നു ജലനിരപ്പ്. ‘ജലനിരപ്പ് 2395 അടിയിലെത്തിയ ഉടനെ കെഎസ്ഇബി അതിജാഗ്രതാ നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിക്കുകയായിരുന്നു. ഇതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായി.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ പെരിയാര്‍ തീരത്ത്, അപകടമേഖലയില്‍ താമസിക്കുന്ന ജനത്തെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിപ്പാര്‍പ്പിക്കും. മൈക്കിലൂടെയും നേരിട്ടുമാണ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കുക. തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്താനാണു തീരുമാനം.
അതേസമയം, ഇടുക്കി, കോട്ടയം ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. മഴ തുടര്‍ന്നാല്‍ നീരൊഴുക്ക് വര്‍ധിക്കുമെന്നും ജലനിരപ്പ് ഉയരുമെന്നുമാണ് വിലയിരുത്തല്‍.
Post Your Comments